കണ്ണൂർ: വോട്ടെണ്ണല്‍ ദിവസം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതിന് സ്പെഷല്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ജില്ലാ കളക്ടർ ടി.വി.സുഭാഷ് നിര്‍ദേശം നല്കി. ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാൻഡുകളില്‍ നിന്ന് പുലര്‍ച്ചെ മൂന്നിന് തുടങ്ങി അഞ്ചിന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്ന രീതിയില്‍ ബസ് സര്‍വീസ് നടത്തണമെന്നാണ് കളക്ടര്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയത്.
തളിപ്പറമ്പ് സര് സയ്യിദ് ഹയര്‍സെക്കൻഡറി സ്കൂള്‍ (പയ്യന്നൂര്‍, തളിപ്പറമ്പ്), ടാഗോര്‍ വിദ്യാനികേതന്‍ എച്ച്എസ്എസ് തളിപ്പറമ്പ് (ഇരിക്കൂര്‍), ചിന്മയ വിദ്യാലയ ചാല (കണ്ണൂർ, അഴീക്കോട്, കല്യാശേരി), ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാല (ധര്‍മടം), ഗവ. ബ്രണ്ണന്‍ കോളജ് തലശേരി (തലശേരി), നിര്‍മ്മലഗിരി കോളജ് കൂത്തുപറമ്പ് (കൂത്തുപറമ്പ്), ഇരിട്ടി എംജി കോളജ് (മട്ടന്നൂര്‍, പേരാവൂര്‍) എന്നിവയാണ് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.