24 C
Iritty, IN
July 5, 2024
  • Home
  • kannur
  • അതിഥി തൊഴിലാളികളെ പിടിച്ചു നിർത്താൻ കേരളത്തിന്റെ ശ്രമം……….
kannur

അതിഥി തൊഴിലാളികളെ പിടിച്ചു നിർത്താൻ കേരളത്തിന്റെ ശ്രമം……….

കണ്ണൂർ:സൗജന്യ വാക്സിനേഷനും ചികിത്സാസൗകര്യങ്ങളും ഒരുക്കി അതിഥിതൊഴിലാളികളെ സംരക്ഷിക്കാൻ കേരളത്തിന്റെ തീവ്രശ്രമം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണെങ്കിലും കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കേരളം വിട്ടവരിൽ മഹാഭൂരിപക്ഷവും തിരിച്ചുവന്നിട്ടില്ല. ഇത് നിർമാണം അടക്കം പല മേഖലകളെയും സാരമായി ബാധിച്ചതായി കണ്ടതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് ഈ നീക്കം. ഹിന്ദി, അസമീസ്, ഒഡിഷ, ബംഗാളി ഭാഷകൾ അറിയാവുന്നവരെ നിയോഗിച്ച് എല്ലാ ജില്ലകളിലും കോൾ സെന്റർ തുടങ്ങിയിട്ടുണ്ട്. അതിഥിതൊഴിലാളികൾക്ക് രോഗംവന്നാൽ ആശുപത്രി, ആംബുലൻസ് സേവനങ്ങൾ ഉറപ്പുവരുത്താൻ ജില്ലാ ലേബർ ഓഫീസർമാർക്ക് ലേബർ കമ്മിഷണറേറ്റിൽനിന്ന് നിർദേശംപോയി. വിവിധ ഭാഷകളിൽ കോവിഡ് ബോധവത്കരണ ലഘുലേഖകളും തയ്യാറാക്കുന്നുണ്ട്. കോൾ സെന്ററിൽ പക്ഷേ, ഇതുവരെ ചുരുക്കം അന്വേഷണങ്ങളേ വന്നുള്ളൂ. ഇതിനിടെ രണ്ടാം ലോക്ഡൗൺ ഭയന്ന് അടുത്തദിവസങ്ങളിൽ ഒട്ടേറെപ്പേർ വീണ്ടും കേരളം വിട്ടു. പല ദീർഘദൂര തീവണ്ടികളിൽ തത്കാൽ ടിക്കറ്റുപോലും കിട്ടാനില്ല. ഈ സാഹചര്യത്തിൽ പല മേഖലകളിലും തൊഴിലാളിക്ഷാമം രൂക്ഷമായേക്കും.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് 3,07,138 അതിഥിതൊഴിലാളികളാണ് സംസ്ഥാനം വിട്ടത്. കഴിഞ്ഞ ദിവസം തൊഴിൽവകുപ്പെടുത്ത കണക്കുപ്രകാരം 49,270 പേർമാത്രമാണ് മടങ്ങിവന്നത്. ഏറ്റവും കൂടുതൽപ്പേർ എത്തിയത് കണ്ണൂരായിരുന്നു -15,303 പേർ. 50,315 പേർ വിട്ട എറണാകുളം ജില്ലയിൽ 8275 േപർ മാത്രമാണ് തിരികെവന്നത്. ഇത് അന്തിമകണക്കല്ലെന്നും കൂടുതൽപ്പേർ വന്നിട്ടുണ്ടാകുമെന്നും തൊഴിൽവകുപ്പ് വിശദീകരിക്കുന്നു.

Related posts

ക​ശു​മാ​വ് ക​ർ​ഷ​ക​ർ​ക്കു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​ബ്സി​ഡി “ബാ​ലി​കേ​റാ​മ​ല’

Aswathi Kottiyoor

30 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor

ഓണ്‍ലൈന്‍ പഠനം: ഇന്റര്‍നെറ്റ് തടസ്സം കോര്‍പ്പറേഷനെ അറിയിക്കാം…

Aswathi Kottiyoor
WordPress Image Lightbox