27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വാക്സിന്‍ രെജിസ്ട്രേഷന്‍ പ്രതിസന്ധിയില്‍ ; അടുത്ത രണ്ട് മാസത്തേക്ക് ഒഴിവില്ലെന്ന് ആപ്പ്
Kerala

സംസ്ഥാനത്ത് വാക്സിന്‍ രെജിസ്ട്രേഷന്‍ പ്രതിസന്ധിയില്‍ ; അടുത്ത രണ്ട് മാസത്തേക്ക് ഒഴിവില്ലെന്ന് ആപ്പ്

സംസ്ഥാനത്ത് കൊവിന്‍ ആപ്പ് വഴി വാക്സിന്‍ രജിസ്ട്രേഷന്‍ ടൈം സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പരാതി. രജിസ്ട്രേഷന് പലരും ശ്രമിക്കുമ്ബോഴുള്ള മറുപടി ‘നോ അപ്പോയ്മെന്‍റ്സ് അവൈലബിള്‍’ എന്നാണ്. ഈ മാസവും അടുത്ത മാസവും ഒന്നും ഒഴിവില്ലെന്നാണ് ആപ്പ് പറയുന്നത്.

18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള രജിസ്ട്രേഷന്‍ കൂടി തുടങ്ങിയതോടെ ആപ്പ് തീരെ കിട്ടുന്നില്ലെന്നാണ് പരാതി. ഒരു ദിവസം വളരെ ചുരങ്ങിയ സമയം മാത്രമാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. 45 വയസ്സു കഴിഞ്ഞവര്‍ക്കാണ് പ്രധാനമായും രജിസ്ട്രേഷന്‍ ചെയ്യാനാകാത്തത്. രണ്ടാം ഡോസ് വാക്സിന്‍ സമയം വൈകുന്നതിനാല്‍ ഇവരുടെ ആശങ്ക വര്‍ധിക്കുകയാണ്. എന്നാല്‍ അത്തരം ആശങ്ക വേണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ പറയുന്നത്….
ആദ്യ ഡോസ് എടുത്ത് പരമാവധി 12 ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് എടുത്താല്‍ മതിയെന്നാണ് മുഖ്യമന്ത്രി തന്നെ നേരത്തെ പറഞ്ഞത്. 12 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എടുത്താലും പ്രശ്നമില്ലെന്ന അഭിപ്രായം ആരോഗ്യവിഗദ്‌ധര്‍ ഉന്നയിക്കുന്നു. വാക്സീന്‍റെ ലഭ്യതകുറവ് തന്നെയാണ് പ്രധാനപ്രശ്നമായി തുടരുന്നത്.

Related posts

തദ്ദേശ തിരഞ്ഞെടുപ്പ്: അർഹതപ്പെട്ടവർക്ക് നിക്ഷേപം തിരികെ നൽകാൻ നിർദ്ദേശം

Aswathi Kottiyoor

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; സര്‍വകലാശാല ബില്‍ സഭയില്‍*

Aswathi Kottiyoor

ഉദ്യോഗസ്ഥർ ജനങ്ങൾക്ക് അർഹമായ സേവനം ഉറപ്പാക്കണം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox