22.5 C
Iritty, IN
November 21, 2024
  • Home
  • Iritty
  • അതിഥി തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നു
Iritty

അതിഥി തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നു

ഇരിട്ടി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു. തൊഴിലാളികൾ നേരിട്ടോ, വാടകക്കെട്ടിട ഉടമസ്ഥരൊ, തൊഴിലുടമയോ 3 ദിവസത്തിനകം ഇരിട്ടി താലൂക്കിലെ വിവരങ്ങൾ അസി. ലേബർ ഓഫീസർക്ക് ലഭ്യമാക്കണം. തൊഴിലാളികളുടെ പേര്, വയസ്സ്, മൊബൈൽ നമ്പർ , വാട്ട്സ്ആപ്പ് നമ്പർ, ആധാർ നമ്പർ , സംസ്ഥാനം, ജില്ല, നിലവിലെ താമസ സ്ഥലത്തിന്റെ വിലാസം, കേരളത്തിൽ എത്തിയ തീയതി, വാക്സിൻ എടുത്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ആണ് നൽകേണ്ടത് . കൊവിഡ് വ്യാപനത്തിൽ അതിഥി തൊഴിലാളികളുടെ ആശങ്ക ഇല്ലാതാക്കാനായി ബോധവൽക്കരണ ക്ലാസ്, സന്ദേശങ്ങൾ എന്നിവയും നൽകുന്നുണ്ട്. തുടർന്നുള്ള പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമ്പോൾ കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ തൊഴിലാളികളെ അറിയിക്കും. തൊഴിലാളികളുടെ വിവരങ്ങൾ അറിയിക്കേണ്ട വാട്സ്ആപ്പ് നമ്പറും ഇ മെയിൽ ഐ ഡി യും . മൊബൈൽ നമ്പർ – 9947744345 . ഇ മെയിൽ – aloiritty@gmail.com .

Related posts

ഇരിട്ടി ടൗണിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് മുൻസിപ്പാലിറ്റി നമ്പർ നിർബന്ധം

Aswathi Kottiyoor

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

ആറളം ഫാമിലെ ആദിവാസി കുടുംബങ്ങൾക്ക്‌ പട്ടയം നൽകണം

Aswathi Kottiyoor
WordPress Image Lightbox