കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൊച്ചി മെട്രോയുടെ സമയക്രമത്തിൽ ക്രമീകരണം ഏർപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിന് മെട്രോ സർവീസ് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറ് മുതൽ രാത്രി 10 വരെയും സർവീസ് നടത്തും.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പീക്ക് ടൈമിൽ 10 മിനിറ്റും അതല്ലാത്ത സമയത്ത് 14 മിനിറ്റും ഇടവിട്ടാകും സർവീസ്. ശനി ,ഞായർ ദിവസങ്ങളിൽ പീക് ടൈമിലും സാധാരണ സമയത്തും 15 മിനിറ്റ് ഇടവിട്ടാകും സർവീസ് നടത്തുക.