• Home
  • Kottiyoor
  • കൊട്ടിയൂര്‍ വൈശാഖ മഹോത്സവം;പ്രക്കൂഴം നടന്നു;നീരെഴുന്നള്ളത്ത് മെയ് 20 ന്…………
Kottiyoor

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം;പ്രക്കൂഴം നടന്നു;നീരെഴുന്നള്ളത്ത് മെയ് 20 ന്…………

കൊട്ടിയൂര്‍:വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകള്‍ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തില്‍ നടന്നു.ക്ഷേത്ര അടിയന്തരക്കാര്‍,സമുദായി എന്നിവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര കണക്കപ്പിള്ളയാണ് വൈശാഖ മഹോത്സവ തീയതി കുറിച്ചത്.തണ്ണീര്‍കുടി ചടങ്ങാണ് ആദ്യം നടന്നത്.ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രനടയ്ക്ക് താഴെയായി കല്ലുവാഴയുടെ ഏഴ് ഇലകളില്‍ തേങ്ങയും ശര്‍ക്കരയും പഴവും വെച്ച് തണ്ണീര്‍കുടി ചടങ്ങ് നടന്നു.ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാന്‍,പെരുവണ്ണാന്‍,ജന്മാശാരി,പുറംകലയന്‍,കൊല്ലന്‍,കാടന്‍ എന്നിവരാണ് ചടങ്ങ് നടത്തിയത്.ഇക്കരെ കൊട്ടിയൂരപ്പനെ വണങ്ങി ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത് മന്ദംചേരി കിഴക്കെ നടയിലെത്തി വലിയ മാവിന്‍ചുവട്ടില്‍ കര്‍മ്മങ്ങള്‍ നടത്തി പ്രസാദം പരസ്പരം പങ്കുവെച്ചു.തുടര്‍ന്ന് ഒറ്റപ്പിലാനും പുറംകലയനും ചേര്‍ന്ന് കിഴക്കെനടയ്ക്ക് സമീപം ബാവലിപ്പുഴയില്‍ മുങ്ങി മൂന്ന് കല്ലുകളെടുത്ത് വാവലിക്കെട്ടിനായി വെച്ചു.തിരുവഞ്ചിറയിലേക്ക് വെള്ളമൊഴുക്കുന്നതിനാണ് വാവലിക്കെട്ട് നടത്തുന്നത്.തുടര്‍ന്ന് അവല്‍ അളവ് നടന്നു.ഇതിനുശേഷം ഊരാളന്മാര്‍ വാവലിയില്‍ കുളിച്ച് ഈറനായി ഇക്കരെ ക്ഷേത്രത്തിലെത്തിയശേഷം നെല്ലളവും നടന്നു.ഇക്കരെ ക്ഷേത്ര മുഖമണ്ഡപത്തില്‍ ചൊരിഞ്ഞിട്ട നെല്ല് കണക്കപ്പിള ആദ്യം അളന്നു.പിന്നീട് ആചാര പ്രകാരം നമ്പീശനും ഏഴില്ലക്കാരും ക്ഷേത്രത്തിനുള്ളില്‍ വെച്ച് ഊരാളന്മാരുടെ സാന്നിധ്യത്തില്‍ വീണ്ടും അളന്നു.പാരമ്പര്യ ഊരാളന്മാരായ കുളങ്ങരയത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍,തിട്ടയില്‍ നാരായണന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് കെ.സി സുബ്രഹ്മണ്യന്‍ നായര്‍ എന്നിവരുടെയും ഏഴില്ലക്കാരുടെയും നേതൃത്വത്തില്‍ കണക്കപ്പിള്ള,ഓച്ചര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രക്കൂഴം ചടങ്ങ് നടന്നത്.രാത്രിയില്‍ ആയില്യാര്‍ക്കാവില്‍ ഗൂഢപൂജ ക്ഷേത്ര ജന്മശാന്തി പടിഞ്ഞീറ്റ രാമചന്ദ്രന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തും..പ്രസാദമായ അപ്പടയും നല്‍കും തുടര്‍ന്ന്പുലര്‍ച്ചെ സദ്യയും നടക്കും.

കോഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലവും മാസ്‌കും ധരിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.ഭക്തജനങ്ങള്‍ക്കും അടിയന്തരക്കാര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല.പ്രക്കൂഴം ചടങ്ങ് കഴിഞ്ഞതോടെ കൊട്ടിയൂര്‍ നെയ്യമൃത് സംഘങ്ങളും ഇളനീര്‍ സംഘങ്ങളും വ്രതമനുഷ്ഠിക്കാന്‍ മഠങ്ങളില്‍ പ്രവേശിക്കും.
പ്രധാന ഉത്സവദിനങ്ങള്‍
മെയ് 20 വ്യാഴം നീരെഴുന്നെള്ളത്ത്,
24 തിങ്കള്‍ നെയ്യാട്ടം,മെയ് 25 ചൊവ്വ ഭണ്ഡാരം എഴുന്നള്ളത്ത്, മെയ് 31 തിരുവോണം ആരാധന, ജൂണ്‍ 1 ഇളനീര്‍ വെയ്പ്, ജൂണ്‍ 2 ഇളനീരാട്ടം, അഷ്ടമി ആരാധന,ജൂണ്‍ 5 ശനി രേവതി ആരാധന, ജൂണ്‍ 10 വ്യാഴം രോഹിണി ആരാധന,ജൂണ്‍ 12 ശനി തിരുവാതിര ചതുശ്ശതം, ജൂണ്‍ 13 പുണര്‍തം ചതുശ്ശതം, ജൂണ്‍ 15 ആയില്യം ചതുശ്ശതം,ജൂണ്‍ 16 ബുധന്‍ മകം കലം വരവ്, ജൂണ്‍ 19 ശനി , അത്തം ചതുശ്ശതം വാളാട്ടം കലശപൂജ,ജൂണ്‍ 20 ഞായര്‍

Related posts

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു .പി സ്കൂളിൽ കളരിപ്പയറ്റ് പരിശീലന ക്ലാസുകൾക്ക് തുടക്കമായി

Aswathi Kottiyoor

കൊട്ടിയൂർ ഒറ്റപ്ലാവിലെ വള്ളിക്കുന്നേൽ ശാന്തകുമാരി ( 72 ) നിര്യാതയായി

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം: മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ശനിയാഴ്ച………..

Aswathi Kottiyoor
WordPress Image Lightbox