കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് ബാധിതരുടെ നിരക്കിലുണ്ടായ വര്‍ധനവ് ആശങ്കപ്പെടേണ്ട നിലയിലാണെന്ന് ഡിഎംഒ ഡോ. നാരായണ നായ്ക്ക്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആശുപത്രികളിലടക്കം ബെഡുകള്‍ വര്ധിപ്പിക്കേണ്ടതുണ്ടെന്നും അടിയന്തര നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.ജില്ലയില്‍ നിലവില്‍ 17014 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയില്‍ ഉള്ളത്. ഇതില്‍ 16458 പേര്‍ വീടുകളിലും 556 വിവിധ ആശുപത്രികളിലും ചികിത്സയിലുണ്ട്. 934 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുമുണ്ട്. രോഗികളുടെ നിരക്കിലെ വര്‍ധനവ് ജില്ലയില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഇങ്ങനെ പോകുകയാണെങ്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയിലുണ്ട്. രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ബെഡുകള്‍ക്ക് ക്ഷാമം വരുത്തും.നിലവിലെ ടിപിആര്‍ നിരക്ക് 23.58% ആണ്. തളിപ്പറമ്പിലുള്ള ഒരു സിഎഫ്എല്‍ടിസിക്ക് പുറമെ താലൂക്ക് തലത്തില്‍ സിഎഫ്എല്‍ടിസികള്‍ ഉടന്‍ തുടങ്ങും. നിലവിലെ രീതിയില്‍ പോയാല്‍ ആശുപത്രിയില്‍ ബെഡുകളുടെ കാര്യത്തില്‍ ബുദ്ധിമുട്ട് വരുമെന്നും ഡിഎംഒ.