26.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • പാ​യ​ത്ത് 300 ഏ​ക്ക​റി​ല്‍ ക​ര​നെ​ല്‍​ക്കൃ​ഷി
Iritty

പാ​യ​ത്ത് 300 ഏ​ക്ക​റി​ല്‍ ക​ര​നെ​ല്‍​ക്കൃ​ഷി

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്ത് ഇ​ക്കു​റി​യും 300 ഏ​ക്ക​റി​ല്‍ ക​ര​നെ​ല്‍​കൃ​ഷി ന​ട​പ്പാ​ക്കു​ന്നു. തു​ട​ര്‍​ച്ച​യാ​യി ആ​റാം​വ​ര്‍​ഷ​മാ​ണ് ത​രി​ശു​ര​ഹി​ത ഗ്രാ​മം​പ​ദ്ധ​തി പ്ര​കാ​രം മ​ല​മ​ട​ക്കു​ക​ള്‍​പോ​ലും കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​ത്. ‌‌
പ​ഞ്ചാ​യ​ത്തു​ത​ല വി​ത്തി​ട​ല്‍ ച​ട​ങ്ങ് പു​തു​ശേ​രി, മ​ല​പ്പൊ​ട്ട് വാ​ര്‍​ഡു​ക​ളി​ല്‍ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി ന​ട​പ്പാ​ക്കു​ന്ന​ത്. പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പാ​യം കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്ത് ക​ര​നെ​ല്‍​ക്കൃ​ഷി ന​ട​ത്തി​വ​രു​ന്ന​ത്. ഓ​രോ വ​ര്‍​ഷ​വും വി​ജ​യ​ഗാ​ഥ കൈ​വ​രി​ച്ച പ​ഞ്ചാ​യ​ത്ത് പാ​യം മ​ട്ട എ​ന്ന​പേ​രി​ല്‍ അ​രി​യും വി​പ​ണി​യി​ല്‍ ഇ​റ​ക്കി​യി​രു​ന്നു.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 50 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​യി​രു​ന്നു കൃ​ഷി​ചെ​യ്തി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ , കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ അ​ണി​നി​ര​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.​
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​വി. ര​മാ​വ​തി, സു​ഭാ​ഷ് രാ​ജ​ന്‍ , സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​പി. ഷ​ജി​നി, സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ സെ​ലി​ല്‍ സ​ണ്ണി, ഉ​ഷ ര​മ​ണ​ന്‍, ഉ​ഷ മു​കു​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

ആറളം ഫാം പുനരധിവാസ മേഖലയിൽ പരിശോധിച്ച 53 പേരിൽ 39 പേർക്കും കോവിഡ് – ടി പി ആർ 74 ശതമാനം

Aswathi Kottiyoor

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി

Aswathi Kottiyoor

എം.പി.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് മാത്യു എം കണ്ടത്തിലിന്

Aswathi Kottiyoor
WordPress Image Lightbox