23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി എടൂർ ടൗൺ ശുചീകരിച്ചു
Iritty

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി എടൂർ ടൗൺ ശുചീകരിച്ചു

ഇരിട്ടി : മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി എടൂർ ടൗൺ ശുചീകരിച്ചു. ആറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ ആയിരുന്നു ജനകീയ ശുചീകരണം. കാരാപറമ്പ്, എടൂർ, ബ്‌സ് സ്്റ്റാൻഡ് പരിസരം എന്നിങ്ങനെ 3 കേന്ദ്രങ്ങളിലായി നടന്ന ശ്രമദാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി പേർ പങ്കാളികളായി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ ജോസഫ് അന്ത്യാംകുളം, ഇ.സി.രാജു, അംഗങ്ങളായ ബിജു കുറ്റിക്കാട്ട്, കെ.പി.സെലീന, ഹെൽത്ത് ഇൻസ്‌പെക്ടർ ബെന്നി ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related posts

അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശനിർമ്മിത സിഗരറ്റുകൾ കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ പിടികൂടി

Aswathi Kottiyoor

നഗരസഭാ പതിനാലാം പഞ്ചവത്സര പദ്ധതി ആസൂത്രണ യോഗവും മുൻകാല ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും നടത്തി

Aswathi Kottiyoor

ഇരിട്ടി ബി. ആർ .സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ സാമൂഹിക നൈപുണി വികസനത്തിനായി പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു.

Aswathi Kottiyoor
WordPress Image Lightbox