21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ; ആവര്‍ത്തിച്ചാല്‍ 10,000 രൂപ
Kerala

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ; ആവര്‍ത്തിച്ചാല്‍ 10,000 രൂപ

വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ. ആവര്‍ത്തിച്ചാല്‍ 10000 രൂപയാണ് പിഴയീടാക്കുക. വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ ഹരിത ബോധവത്കരണത്തിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. പരിശോധനയില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏഴ് ദിവസത്തിനകം ഹാജരാക്കാന്‍ പറയുകയായിരുന്നു ഇതുവരെ ചെയ്തത്.

എന്നാല്‍ ഇനി ഈ ഇളവ് ഉണ്ടാവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വായു മലിനീകരണം വര്‍ധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച്‌ ദേശിയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
പുക പരിശോധന ഇ സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. വാഹന പുക പരിശോധനാ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് ഓണ്‍ലൈനില്‍ ലഭ്യമാക്കും വിധമാണ് പ്രവര്‍ത്തനം.

Related posts

കേളകം:അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി കാർഷിക വിളകളുടെ പരിചരണത്തിന് ഹരിത കഷായ, ഗോമൂത്ര കീടനാശിനി, ഫിഷ്അമിനോ ആസിഡ്, എന്നിവ തയ്യാറാക്കി വിതരണം നടത്തി

Aswathi Kottiyoor

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഓൺലൈൻ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Aswathi Kottiyoor

കെഎസ്ആര്‍ടിസി പമ്പുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം: യാത്രാ ഫ്യൂവല്‍സിന്റെ ഉദ്ഘാടനം 15 ന്.

Aswathi Kottiyoor
WordPress Image Lightbox