36.3 C
Iritty, IN
February 25, 2024
  • Home
  • Kerala
  • കെഎസ്ആര്‍ടിസി പമ്പുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം: യാത്രാ ഫ്യൂവല്‍സിന്റെ ഉദ്ഘാടനം 15 ന്.
Kerala

കെഎസ്ആര്‍ടിസി പമ്പുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം: യാത്രാ ഫ്യൂവല്‍സിന്റെ ഉദ്ഘാടനം 15 ന്.

കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കെഎസ്ആര്‍ടിസി യാത്രാ ഫ്യുസല്‍സിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 15 ന് നടക്കും. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് കെഎസ്ആര്‍ടിസി ഇന്ധന ഔട്ട്‌ലൈറ്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 8 പമ്പുകളാണ് ആരംഭിക്കുന്നത്.

മറ്റ് ഏഴ് പമ്പുകള്‍ 16 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ചേര്‍ത്തലയില്‍ കൃഷി മന്ത്രി പി. പ്രസാദും , 17 ന് ചടയമംഗലത്ത് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി ജെ. ചിഞ്ചുറാണി, 18 ന് രാവിലെ 8.30 മണിക്ക് മൂന്നാറില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, രാവിലെ 9 മണിക്ക് മൂവാറ്റുപുഴയില്‍ മന്ത്രി പി. രാജീവ്, വൈകിട്ട് 4 മണിക്ക് ചാലക്കുടിയില്‍ മന്ത്രി ആര്‍. ബിന്ദു, വൈകിട്ട് 5 മണിക്ക് കിളിമാനൂരില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തുടങ്ങിയവരും പമ്പുകള്‍ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും.

കെഎസ്ആര്‍ടിസി കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളുമായി കൈകോര്‍ത്തുകൊണ്ട് നടപ്പിലാക്കുന്ന നൂതന സംരംഭമാണ് ”കെഎസ്ആര്‍ടിസി യാത്രാ ഫ്യൂവല്‍സ്.” കേന്ദ്ര പൊതുമേഖലാ എണ്ണകമ്പനികള്‍ മുഖാന്തിരമാണ് പദ്ധതി നിര്‍വ്വഹണം. തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്ലെറ്റുകളില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ക്രമേണ ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക വാഹനങ്ങളുടെ ചാര്‍ജിംഗ് സെന്റര്‍ തുടങ്ങിയവയും, 5 കിലോയുള്ള എല്‍പിജി സിലിണ്ടറായ ചോട്ടു തുടങ്ങിയവരും ഇവിടെ നിന്നും ലഭിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് എഞ്ചിന്‍ ഓയില്‍ വാങ്ങുമ്പോള്‍ ഓയില്‍ ചെയ്ഞ്ച് സൗജന്യമായിരിക്കും, കൂടാതെ 200 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര- മുച്ചക്ര വാഹന ഉടമകള്‍ക്കും, 500 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകള്‍ക്കുമായി നടക്കുന്ന കാമ്പയിനിംഗില്‍ പങ്കെടുക്കാം. കാമ്പയിനിംഗില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവര്‍ക്ക് കാര്‍, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.

സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ ശശി തരൂര്‍ എംപി, മേയര്‍ കുമാരി. ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ സിമി ജ്യോതിഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡോ.ആര്‍.വേണുഗോപാല്‍, (ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവസ്), അമിതാഭ് അഖാരി എക്സി.ഡയറക്ടര്‍ റീട്ടെയില്‍ സെയില്‍സ് – (സൗതത് & വെസ്റ്റ്) IOC, പി.എസ്.മണി, എക്സി.ഡയറക്ടര്‍ (ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ്സ്),ഐഒസി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഗതാഗത വകുപ്പ് സെക്രട്ടറിയും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ ഐഎഎസ് മുഖ്യാതിഥികളെ സ്വാഗതം ചെയ്യും. ഐ.ഒ.സി-യുടെ ചീഫ് ജനറല്‍ മാനേജര്‍ വിസി അശോകന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​തു​ക്കി

Aswathi Kottiyoor

18 കോടിവരെ സെക്രട്ടറിമാർക്ക്‌ അനുമതി നൽകാം ; ബജറ്റ് പദ്ധതിയുടെ വേഗം കൂടും

Aswathi Kottiyoor

രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വരുത്തി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്

Aswathi Kottiyoor
WordPress Image Lightbox