കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ 28 മുതൽ നടത്താനിരുന്ന സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഇതു സംബന്ധിച്ചു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി.
ലാബുകളിൽ പ്രാക്ടിക്കൽ പരീക്ഷ നടത്തുന്പോൾ ഉപകരണങ്ങൾ വിദ്യാർഥികൾ മാറിമാറി ഉപയോഗിക്കേണ്ടിവരുമെന്നും ഇതു കോവിഡ് വ്യാപനത്തിനു കാരണമാകുമെന്നും ആശങ്ക ഉയർന്നിരുന്നു. ഇത്തരത്തിലുള്ള പരാതി വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിച്ചതോടെയാണു പരീക്ഷ മാറ്റിവയ്ക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർബന്ധിതമായത്.
പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റിവയ്ക്കണമെന്നു മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രായോഗിക പരീക്ഷയ്ക്ക് പരിമിത സൗകര്യമുള്ള സ്കൂൾ ലാബുകൾ പങ്കിടുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്നായിരുന്നു പരാതി. ഹയർസെക്കൻഡറി തിയറി പരീക്ഷകൾ ഇന്നലെ പൂർത്തിയായി.
മേയിലെ പിഎസ്സി പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: പിഎസ്സി മേയിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട്.