30.2 C
Iritty, IN
October 18, 2024
  • Home
  • Kerala
  • കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം- മുഖ്യമന്ത്രി
Kerala

കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം- മുഖ്യമന്ത്രി

കൂടുതൽ ആളുകൾ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ സന്നദ്ധമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും, ആരോഗ്യമേഖലയിലെ പ്രവർത്തകരുടെ എണ്ണത്തിന്റെ പരിമിതി വലിയ പ്രശ്‌നമായി മുൻപിലുണ്ട്. ഡോക്ടർമാർ, നഴ്‌സുമാർ എല്ലാം ഉൾപ്പെടെ 13625 പേരെ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പര്യാപ്തമല്ലാത്ത സാഹചര്യമാണ് ഉരുത്തിരിയുന്നത്. കൂടുതൽ ആളുകൾ സന്നദ്ധരായി മുന്നോട്ടു വന്ന് കോവിഡ് ബ്രിഗേഡ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. നാടിനു സേവനം അനിവാര്യമായ ഘട്ടമാണിത്. ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Related posts

മട്ടന്നൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; സിഗ്‌നല്‍ ലൈറ്റും മിഴിതുറന്നില്ല

Aswathi Kottiyoor

സൈക്കിളില്‍ ഒറ്റയ്ക്ക് ഇന്ത്യന്‍ പര്യടനം: സ്ത്രീസുരക്ഷാ മുദ്രാവാക്യവുമായി ആശ മാളവ്യ തലസ്ഥാനത്തെത്തി

Aswathi Kottiyoor

ശ​ബ​രി​മ​ല തു​ലാ​മാ​സ തീ​ർ​ഥാ​ട​നം ഒ​ഴി​വാ​ക്കി, കോ​ള​ജു​ക​ള്‍ തു​റ​ക്കു​ന്ന​തും നീ​ട്ടി

Aswathi Kottiyoor
WordPress Image Lightbox