26.4 C
Iritty, IN
June 24, 2024
  • Home
  • kannur
  • വരുമാനം പകുതിയായി: കോവിഡിൽ ഉലഞ്ഞ്‌ കെ എസ് ആർ ടി സി യും………….. .
kannur

വരുമാനം പകുതിയായി: കോവിഡിൽ ഉലഞ്ഞ്‌ കെ എസ് ആർ ടി സി യും………….. .

കണ്ണൂർ:കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഉലഞ്ഞ്‌ കെഎസ്‌ആർടിസിയും. സംസ്ഥാനത്ത്‌ കൂടുതൽ യാത്രക്കാരും വരുമാനവും ഉണ്ടായിരുന്ന ഉത്തരമേഖലയിൽ ഒരാഴ്‌ചക്കിടെ വരുമാനം പകുതിയായി. മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂർ, വയനാട്‌, കാസർകോട്‌ ജില്ലകളിലെ സർവീസുകളിലായി 1.2 കോടി രൂപ ദിവസ വരുമാനം ലഭിച്ചിരുന്നു. ഇത്‌ ശരാശരി 60 ലക്ഷമായാണ്‌ കുറഞ്ഞത്‌. നിയന്ത്രണം കടുപ്പിച്ച ശനി, ഞായർ ദിവസങ്ങളിൽ 30 ലക്ഷത്തോളം രൂപ മാത്രമാണ്‌ വരുമാനം. യാത്രക്കാരും ഗണ്യമായി കുറഞ്ഞു. പല ബസ്സുകളും അനുവദനീയമായതിലും പകുതി പേരുമായാണ്‌ സർവീസ്‌ നടത്തിയത്‌.

കോവിഡ്‌ വ്യാപനം കുറഞ്ഞപ്പോൾ കെഎസ്‌ആർടിസി സർവീസും സാധാരണ നിലയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിവിധ ജില്ലകളിലേക്കായി ആദ്യകാലങ്ങളിൽ 1300 സർവീസ്‌ നടത്തിയിരുന്നിടത്ത്‌ 900 ബസ്സുകൾ നിരത്തിലിറക്കാനായി. യാത്രക്കാരും വരുമാനവും വർധിച്ചു. 90 ലക്ഷം മുതൽ 1.2 കോടി രൂപവരെ വരുമാനവും കിട്ടി. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ നാട്‌ വിറച്ചപ്പോൾ ബസ്‌ സർവീസ്‌ കുറഞ്ഞു. ഒപ്പം വരുമാനവും. എങ്കിലും യാത്രക്കാർ കൂടുതലുള്ള വയനാട്‌, കണ്ണൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക്‌ അരമണിക്കൂർ ഇടവിട്ട്‌ ബസ്സുകളുണ്ട്‌.

കർശന നിയന്ത്രണം നടപ്പാക്കിയ ശനിയാഴ്‌ച കോഴിക്കോട്‌ മേഖലയിൽ ഓടിയത്‌ 486 ബസ്സുകളാണ്‌. 32,79,419 രൂപയാണ്‌ വരുമാനം. ഇതിൽ കോഴിക്കോട്‌ ജില്ലയിൽ 7,98,043 രൂപ ലഭിച്ചു. 50 ഫാസ്‌റ്റ്‌, 34 സൂപ്പർ ഫാസ്‌റ്റ്‌, 35 എണ്ണം വീതം ഡീലക്‌സ്‌, സൂപ്പർ ഡീലക്‌സ്‌ ബസ്സുകളും ഓടിയവയിൽ ഉൾപ്പെടും. ഞായറാഴ്‌ചയും ഇതേ നാന്നൂറോളം ബസ്സുകളാണ്‌ സർവീസ്‌ നടത്തിയത്‌. ഉത്തരമേഖലയിലാണ്‌ സംസ്ഥാനത്ത്‌ കുറവ്‌ ബസ്സുകൾ ഓടിയത്‌.
വെള്ളിയാഴ്‌ച 765 ബസ്സുകൾ സർവീസ്‌ നടത്തി. 65,86,263 രൂപയായിരുന്നു വരവ്‌.

Related posts

വാ​ന​ര​വ​സൂ​രി; മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സാ​സൗ​ക​ര്യം വി​പു​ല​മാ​ക്കി

Aswathi Kottiyoor

മട്ടന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി

Aswathi Kottiyoor

കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​ന് കൈ​ത്താ​ങ്ങു​മാ​യി മാ​സ്

Aswathi Kottiyoor
WordPress Image Lightbox