23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മെ​​ഡി​​ക്ക​​ല്‍ ഓ​​ക്സി​​ജ​​ന്‍ അ​​ടി​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ​​മാ​​യി ക​​ണ​​ക്കാ​​ക്ക​​ണം: ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ആ​​ല​​ഞ്ചേ​​രി
Kerala

മെ​​ഡി​​ക്ക​​ല്‍ ഓ​​ക്സി​​ജ​​ന്‍ അ​​ടി​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ​​മാ​​യി ക​​ണ​​ക്കാ​​ക്ക​​ണം: ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ആ​​ല​​ഞ്ചേ​​രി

മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ക്സി​​​​ജ​​​​ന്‍റെ ല​​​​ഭ്യ​​​​ത അ​​​​ടി​​​​സ്ഥാ​​​​ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും രാ​​​​ജ്യ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും ആ​​​​രോ​​​​ഗ്യ​​​​പ​​​​രി​​​​പാ​​​​ല​​​​ന ​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി മ​​​​ല്ല​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ജീ​​​​വ​​​​ന്‍ നി​​​​ല​​​​നി​​​​ര്‍​ത്താ​​​​ന്‍ അ​​​​ത് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ഉ​​​​ട​​​​ന്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പും കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റും കേ​​​​ര​​​​ള ഇ​​​​ന്‍റ​​​​ര്‍​ച​​​​ര്‍​ച്ച് കൗ​​​​ണ്‍​സി​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​നു​​​​മാ​​​​യ ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളോ​​​​ട് അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു.

കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​​ടെ മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ക്സി​​​​ജ​​​​ന്‍റെ വ​​​​ലി​​​​യ അ​​​​ഭാ​​​​വ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ല്‍ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​തം അ​​​​ങ്ങേ​​​​യ​​​​റ്റം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ക്സി​​​​ജ​​​​ന് ഭ​​​​ക്ഷ​​​​ണം, വ​​​​സ്ത്രം, പാ​​​​ര്‍​പ്പി​​​​ടം എ​​​​ന്നി​​​​വ​​​​യെ​​​​പ്പോ​​​​ലെ പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​ക​​​​ണം. വി​​​​വി​​​​ധ വാ​​​​ണി​​​​ജ്യ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍​ക്ക് ലാ​​​​ഭ​​​ക്ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​നാ​​​​യി വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കാ​​​​വു​​​​ന്ന വി​​​ല്പ​​​​ന ​ച​​​​ര​​​​ക്കാ​​​​യി മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ക്സി​​​​ജ​​​​നെ സ​​​​ര്‍​ക്കാ​​​​ര്‍ കാ​​​​ണ​​​​രു​​​​ത്. അ​​​​മി​​​​ത​​​​വി​​​​ല കാ​​​​ര​​​​ണം ഓ​​​​പ്പ​​​​ണ്‍ മാ​​​​ര്‍​ക്ക​​​​റ്റി​​​​ല്‍ നി​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ക്സി​​​​ജ​​​​ന്‍ വാ​​​​ങ്ങാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത ധാ​​​​രാ​​​​ളം ആ​​​​ളു​​​​ക​​​​ള്‍ ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ലു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തെ ഈ ​​​​നി​​​​ര്‍​ണാ​​​​യ​​​​ക പ്ര​​​​തി​​​​സ​​​​ന്ധി ഘ​​​​ട്ട​​​​ത്തി​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ക്സി​​​​ജ​​​​ന്‍റെ ല​​​​ഭ്യ​​​​ത അ​​​​ടി​​​​സ്ഥാ​​​​ന ആ​​​​വ​​​​ശ്യ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള എ​​​​ല്ലാ ആ​​​​ളു​​​​ക​​​​ള്‍​ക്കും സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ല്‍ വി​​​​ദേ​​​​ശ​​​​ത്ത് നി​​​​ന്ന് ചാ​​​​ര്‍​ട്ടേ​​​​ഡ് ഫ്ളൈ​​​​റ്റു​​​​ക​​​​ള്‍ വ​​​​ഴി ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ക്സി​​​​ജ​​​​ന്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.

കോ​​​​വി​​​​ഡ് പ​​​​ക​​​​ര്‍​ച്ച​​​​വ്യാ​​​​ധി​​​​യു​​​​ടെ വി​​​​നാ​​​​ശ​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ ഇ​​​​തി​​​​ന​​​​കം സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പൂ​​​​ര്‍​ണ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​നി​​​​യും വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ചെ​​​​യ്യാ​​​​നു​​​​ണ്ട്. അ​​​​നാ​​​​വ​​​​ശ്യ വി​​​​മ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളും രാ​​​​ഷ്ട്രീ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളും കൊ​​ണ്ട് ന​​​​മ്മു​​​​ടെ വി​​​​ല​​​​യേ​​​​റി​​​​യ സ​​​​മ​​​​യം പാ​​​​ഴാ​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​ത്.

രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും ആ​​​​രോ​​​​ഗ്യ പ​​​​രി​​​​പാ​​​​ല​​​​ന​ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​യ മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ക്സി​​​​ജ​​​​ന്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​ഴി ഒ​​​​രാ​​​​ളു​​​​ടെ പോ​​​​ലും ജീ​​​​വ​​​​ന്‍ ഓ​​​​ക്സി​​​​ജ​​​​ന്‍റെ അ​​​​ഭാ​​​​വം കൊ​​​​ണ്ടു ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യി​​​​ല്ലാ​​​​യെ​​​​ന്നു കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. രാ​​​​ജ്യം നേ​​​​രി​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന അ​​​​തീ​​​​വ​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ഈ ​​​​ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളോ​​​​ട് ചേ​​​​ര്‍​ന്നു സ​​​​ഭാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും സ​​​​ഹ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും സാ​​​​ധ്യ​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ​​​​ല്ലാം സ​​​​ഹ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​ന്‍ ഇ​​​​നി​​​​യും സ​​​​ന്ന​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ആ​​​​ല​​​​ഞ്ചേ​​​​രി അ​​​​റി​​​​യി​​​​ച്ചു.

Related posts

ബ്ളാക്ക് ഫംഗസ് രോഗമുണ്ടായാൽ ആരോഗ്യവകുപ്പിനെ അറിയിക്കണം- മുഖ്യമന്ത്രി

Aswathi Kottiyoor

ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്നൊഴിവാക്കണം

Aswathi Kottiyoor

ഡി.വൈ.എഫ്.ഐ.യും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂരും ചേർന്ന് വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ നല്കി

Aswathi Kottiyoor
WordPress Image Lightbox