27.3 C
Iritty, IN
July 1, 2024
  • Home
  • Kelakam
  • ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം വെണ്ടേക്കും ചാലിൽ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു………….
Kelakam

ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം വെണ്ടേക്കും ചാലിൽ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു………….

കേളകം:ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം പഞ്ചായത്തിലെ വെണ്ടേക്കും ചാല്‍ പീടിയേക്കല്‍പടിയിലെ പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്‍, പീടിയേക്കല്‍ ആശ എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
അഗസ്റ്റിന്റെ വീടിന്റെ അടുക്കള ഭാഗം പലയിടത്തായി തകര്‍ന്നു.വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. വൈദ്യുതിയുടെ മെയിന്‍ സ്വിച്ചും വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപത്തെ പറമ്പില്‍ ഇടിയെ തുടര്‍ന്ന് കുഴികള്‍ രൂപപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം.

അഗസ്റ്റിന്റെ അയല്‍വാസിയായ
പീടിയേക്കല്‍ ആശയ്ക്കാണ് കൈയ്ക്കും ചെവിക്കും പരിക്കേറ്റത്.വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.സംഭവ സ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ തോമസ് പുളിക്കക്കണ്ടം, സജീവന്‍ പാലുമ്മി എന്നിവര്‍ സന്ദര്‍ശിച്ചു.

Related posts

കുടിൽകെട്ടി ‘ പ്രതിഷേധിച്ച് കെസിവൈഎം പേരാവൂർ മേഖല

Aswathi Kottiyoor

സ്വദേശ് മെഗാ ക്വിസ് കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം*

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകജനസംഖ്യാദിനം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox