28.6 C
Iritty, IN
May 17, 2024
  • Home
  • Kerala
  • നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് എ​റ​ണാ​കു​ളം; ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ മാ​ത്രം
Kerala

നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് എ​റ​ണാ​കു​ളം; ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ മാ​ത്രം

കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ‌ ഏ​ർ​പ്പെ​ടു​ത്തി. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ആ​ക്കി ചു​രു​ക്കി. തീ​യ​റ്റ​റു​ക​ളും മെ​യ് ര​ണ്ടു​വ​രെ അ​ട​ച്ചി​ടും.

സി​നി​മാ ചി​ത്രീ​ക​ര​ണ​വും നി​രോ​ധി​ച്ചു. ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും പാ​ഴ്സ​ൽ സ​ർ​വീ​സ് മാ​ത്ര​മാ​ക്കി. രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. ജി​ല്ല​യി​ൽ ഇ​ന്ന് 4468 പേ​ർ​ക്ക് ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 30 പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ

*ജി​ല്ല​യി​ൽ വാ​ണി​ജ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​ത്രം
*ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഒ​ൻ​പ​തു​വ​രെ പാ​ഴ്സ​ൽ സ​ർ​വീ​സ് മാ​ത്രം. ബാ​റു​ക​ൾ​ക്കും ക​ള്ളു​ഷാ​പ്പു​ക​ൾ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​കം.
*വി​വാ​ഹ​ങ്ങ​ളും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളും കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
*വി​വാ​ഹ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി പ​ങ്കെ​ടു​ക്കാ​വു​ന്ന​ത് 30 പേ​ർ
*മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 20 പേ​ർ
*കു​ടും​ബ​യോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു​ത​ര​ത്തി​ലു​ള്ള ഒ​ത്തു​ചേ​ര​ലും അ​നു​വ​ദി​ക്കി​ല്ല
*പാ​ർ​ക്കു​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല
*ജി​നേ​ഷ്യം, കാ​യി​ക വി​നോ​ദ​ങ്ങ​ൾ, ടൂ​ർ​ണ​മെ​ന്‍റു​ക​ൾ എ​ന്നി​വ നി​രോ​ധി​ച്ചു
*തീ​യ​റ്റ​റു​ക​ൾ മെ​യ് ര​ണ്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. സി​നി​മാ ചി​ത്രീ​ക​ര​ണ​വും നി​രോ​ധി​ച്ചു
*എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു

Related posts

*രാജ്യത്ത് ഫെബ്രുവരി 23, 24 തീയതികളില്‍ പൊതുപണിമുടക്ക്.*

Aswathi Kottiyoor

ഇ​​ന്ത്യ​ൻ സാ​​ന്പ​​ത്തി​​കരം​​ഗം കരുത്തോടെ തി​രി​ച്ചു​വന്നു: യു​എ​സ്

Aswathi Kottiyoor

ഊര്‍ജപ്രതിസന്ധിക്ക് ശാശ്വതപരിഹാരം ജലവൈദ്യുത പദ്ധതികൾ: മന്ത്രി കെ കൃഷ്ണന്‍കുട്ടി

WordPress Image Lightbox