കോവിഡ് 19 വാക്സിൻ രജിസ്ട്രേഷനായി കോവിൻ പോർട്ടലിൽ വൻ തിരക്ക്. ഒരേ സമയം അനേകം സന്ദർശകർ ഉപയോഗിക്കുന്നതിലൂടെ രജിസ്ട്രേഷൻ നടപടികൾ ഇപ്പോൾ മന്ദഗതിയിലാണ്. വണ്‍ ടൈം പാസ്വേർഡ് മൊബൈലിൽ എത്താത്തതടക്കം നിരവധി പ്രശ്നങ്ങളാണ് പോർട്ടലിൽ ഉള്ളത്.
പലർക്കും സമയം കഴിഞ്ഞ ശേഷമാണ് ഒടിപി ലഭിക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് വാക്സിനേഷനുള്ള സമയം തെരഞ്ഞെടുക്കാനും സധിക്കുന്നില്ല. രജിസ്ട്രേഷൻ ഷെഡ്യൂളുകളിലെത്തുന്പോഴും കേന്ദ്രങ്ങളൊന്നും കാണാനാവാത്തതാണ് പ്രശ്നം. അപോയിൻമെന്റുകൾ ലഭ്യമല്ലെന്ന സന്ദേശമാണ് ചിലർക്കു ലഭിക്കുന്നത്.
ഏറെ നേരം പരിശ്രമിക്കുന്പോൾ വിതരണ കേന്ദ്രങ്ങളുടെ പട്ടിക പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവിധം മന്ദഗതിയിലാണ് പോർട്ടൽ. രജിസ്റ്റർ ചെയ്തെങ്കിലും വാക്സിനെടുക്കാത്തവർക്കും ഒന്നാം ഡോസിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചതായും പരാതിയുണ്ട്. വാക്സിൻ സ്റ്റോക്ക് കുറവായതും എന്നാൽ കൂടുതൽ പേർ വാക്സിനായി ഓണ്‍ലൈനിൽ തിക്കിത്തിരക്കുന്നതുമാണ് സങ്കേതിക തകരാറിനു കാരണമെന്നാണ് അധികൃതർ പറയുന്നത്.