26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍: വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍
Kerala

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍: വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു വ​രു​ന്ന വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. എ​ല്ലാ ജി​ല്ലാ വാ​ക്‌​സി​നേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ഇ​ത് പാ​ലി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഏ​പ്രി​ല്‍ 21ന് ​ആ​രോ​ഗ്യ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​ബ​ന്ധ​മാ​യാ​ണ് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ വാ​ക്‌​സി​നേ​ഷ​ന്‍ ഇ​പ്പോ​ള്‍ പൂ​ര്‍​ണ​മാ​യും ഓ​ണ്‍​ലൈ​നി​ലാ​ണ് (https://www.cowin.gov.in) ന​ട​ക്കു​ന്ന​ത്. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും മാ​സ്‌​ക് ധ​രി​ക്കു​ക​യും കൈ​ക​ള്‍ ശു​ചി​യാ​ക്കു​ക​യും വേ​ണം.

ഇ​നി സം​സ്ഥാ​ന​ത്ത് നാ​ല് ല​ക്ഷ​ത്തോ​ളം ഡോ​സ് വാ​ക്‌​സി​നാ​ണു​ള്ള​ത്. കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 413 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളും 193 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഉ​ള്‍​പ്പെ​ടെ 606 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഞായറാഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ന്ന​ത്.

ഇ​തു​വ​രെ ആ​കെ 68,46,070 ഡോ​സ് വാ​ക്‌​സി​നാ​ണ് ന​ല്‍​കി​യ​ത്. അ​തി​ല്‍ 58,00,683 പേ​ര്‍​ക്ക് ആ​ദ്യ​ഡോ​സ് വാ​ക്‌​സി​നും 10,45,387 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നും ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

വിഷവാതകം പുറന്തള്ളുന്നത് തടയാനുള്ള കർമപദ്ധതി: ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ തുടക്കം

Aswathi Kottiyoor

ല​ഹ​രി​ക്കെ​തി​രെ കേ​ര​ള​ത്തി​ല്‍ കാ​മ്പ​യി​ന്‍ ന​ട​ത്തും: ചി​ന്താ ജെ​റോം

Aswathi Kottiyoor

ക​ന​ത്ത മ​ഴ​യി​ൽ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ഇ​ടു​ക്കി 47 ശ​ത​മാ​നം നി​റ​ഞ്ഞു

Aswathi Kottiyoor
WordPress Image Lightbox