24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കോവിഡ് വാക്സിനേഷൻ 22 കേന്ദ്രങ്ങളിൽ………
kannur

കോവിഡ് വാക്സിനേഷൻ 22 കേന്ദ്രങ്ങളിൽ………

കണ്ണൂർ: തിങ്കളാഴ്ച സർക്കാർ മേഖലയിലെ 18 ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നടക്കും. കൂടാതെ നാല് സ്വകാര്യ ആസ്പത്രികളും ഞായറാഴ്ച വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീൽഡാണ് നൽകുക.

ഈ കേന്ദ്രങ്ങളിൽ 45 വയസ്സിനു മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്കാണ് വാക്സിനേഷൻ നൽകുന്നത്. കോവിൻ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓൺലൈനായി രജിസ്റ്റർചെയ്ത് വാക്സിൻ സ്വീകരിക്കണം.

വാക്സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ ചെയ്ത് അപ്പോയിന്റ്മെന്റ് (ഷെഡ്യൂളിങ്) ചെയ്ത് അവരവർ ബുക്ക്‌ ചെയ്ത സ്ഥാപനങ്ങളിൽ മാത്രം പോകേണ്ടതാണ്.

*ഞായറാഴ്ച വാക്സിനേഷൻ കൊടുക്കുന്ന ജില്ലയിലെ സ്വകാര്യ ആസ്പത്രികൾ*

പയ്യന്നൂർ സബാ ഹോസ്പിറ്റൽ, കണ്ണൂർ അശോക ഹോസ്പിറ്റൽ, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റൽ, പാപ്പിനിശ്ശേരി എം.എം.ഹോസ്പിറ്റൽ.

വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ ആധാർ കാർഡും രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച് മൊബൈൽ നമ്പറും കൈയിൽ കരുതുക. ആധാറില്ലെങ്കിൽ മറ്റ് അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതണം.

*രജിസ്റ്റർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്*

വാക്സിനുവേണ്ടി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അതേ സൈറ്റിൽത്തന്നെ അപ്പോയ്ന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക.

വാക്സിനുണ്ടെങ്കിൽ മാത്രമേ അപ്പോയ്ന്റ്‌മെന്റ് സൈറ്റിൽ കാണുകയുള്ളൂ. ഇടയ്ക്കിടെ ചെക്ക് ചെയ്തു നോക്കുകയാണ് ഇതിനുള്ള പരിഹാരം

അപ്പോയ്ന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്ത സ്ലിപ്പ് എടുത്ത് മാത്രം വാക്സിനേഷൻ സെന്ററിൽ ചെല്ലുക

കഴിവതും അവരവരുടെ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ തന്നെ അപ്പോയ്ന്റ്‌മെന്റ് എടുക്കാൻ ശ്രമിക്കുക

രജിസ്റ്റർ ചെയ്തു ടൈം സ്ലോട്ട് എടുത്തുകഴിഞ്ഞാൽ ആ സമയത്തുമാത്രം ആസ്പത്രിയിൽ പോകുക.

Related posts

ജി​ല്ല​യി​ലെ വി​നോ​ദസഞ്ചാര​ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജീവ​മാ​യി;കോ​വി​ഡ്​ ച​ട്ടം നി​ര്‍​ബ​ന്ധം

Aswathi Kottiyoor

ബ​ഫ​ർ​സോ​ൺ പ്ര​ശ്ന​ത്തെ നി​സാ​ര​മാ​യി കാ​ണു​ന്ന​വ​ർ ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണം

Aswathi Kottiyoor

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബ​സ് യാ​ത്ര; പ​ഴ​യ പാ​സ് ജൂ​ണ്‍ 30 വ​രെ

Aswathi Kottiyoor
WordPress Image Lightbox