24.4 C
Iritty, IN
July 3, 2024
  • Home
  • Kottiyoor
  • കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​മ​റ ട്രാ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നം
Kottiyoor

കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​മ​റ ട്രാ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നം

കൊ​ട്ടി​യൂ​ര്‍: വ​ന്യ​മൃ​ഗ​ങ്ങ​ള്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് കൊ​ല്ലു​ന്ന​ത് തു​ട​രു​ന്ന കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​മ​റ ട്രാ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നം. കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്ക് നേ​രെ വ​ന്യ​മൃ​ഗാ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന വ​ന്യ​ജീ​വി​ക​ളെ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം, വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം കൃ​ത്യ​മാ​യി ന​ല്‍​ക​ണം, രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി അ​ക്ര​മ​ണ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​ണ് യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വ​നം വ​കു​പ്പി​നോ​ട് ഉ​ന്ന​യി​ച്ച​ത്.
ച​പ്പ​മ​ല, പ​ന്നി​യാം​മ​ല, പാ​ലു​കാ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​മ​റ ട്രാ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ന​ഷ്ട​പ​രി​ഹാ​ര തു​ക ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കും. കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ന്യ​ജീ​വി പ്ര​ശ്‌​ന​ങ്ങ​ള്‍ ഡി​എ​ഫ്ഒ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കും. ജ​ന ജാ​ഗ്ര​താ​സ​മി​തി ചേ​ര്‍​ന്ന് സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ള്‍ തീ​രു​മാ​നി​ക്കും.
കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥ​ല​ത്ത് പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ന്‍ ജാ​ഗ്ര​ത സ​മി​തി ചേ​ര്‍​ന്ന് റി​പ്പോ​ര്‍​ട്ട് ഡി​എ​ഫ്ഒ​യ്ക്ക് ന​ല്‍​കി ഉ​ത്ത​ര​വ് വാ​ങ്ങി​യ ശേ​ഷം ലൈ​സ​ന്‍​സു​ള്ള തോ​ക്കു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വ് ന​ല്‍​കും, നി​ല​വി​ല്‍ കൊ​ട്ടി​യൂ​ര്‍ പ്ര​ദേ​ശ​ത്ത് ക​ടു​വ​ക​ള്‍ ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കൊ​ട്ടി​യൂ​ര്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സു​ധീ​ര്‍ ന​രോ​ത്ത് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം, കൊ​ട്ടി​യൂ​ര്‍ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​സി.​രാ​ജീ​വ​ന്‍, മ​ണ​ത്ത​ണ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ​ര്‍ എം.​മ​ഹേ​ഷ്, ബീ​റ്റ് ഓ​ഫീ​സ​ര്‍ ര​ഞ്ചി​ത്ത്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന തു​മ്പ​ന്‍​തു​രു​ത്തി​യി​ല്‍, മ​റ്റ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ഹിന്ദു ഐക്യ വേദി ഇരിട്ടി താലൂക് പഠന ശിബിരം കൊട്ടിയൂർ ശ്രീ ഗംഗ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു

Aswathi Kottiyoor

കണ്ണപുരം ഓലക്കുട്ടകൾ ദേവസ്വത്തിന് കൈമാറി

Aswathi Kottiyoor

കുടുംബശ്രീ മിഷന്റെ വിഷു ചന്തയ്ക്ക് തുടക്കം.

Aswathi Kottiyoor
WordPress Image Lightbox