27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോ​വി​ഡ്: ക്വാ​റ​ന്‍റൈ​ൻ,ഐ​സൊ​ലേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി
Kerala

കോ​വി​ഡ്: ക്വാ​റ​ന്‍റൈ​ൻ,ഐ​സൊ​ലേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി

സം​സ്ഥാ​ന​ത്തെ കോ​വി​ഡ്-19 ക്വാ​റ​ന്‍റൈ​ൻ, ഐ​സൊ​ലേ​ഷ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​തു​ക്കി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യ്ക്ക് ചി​കി​ത്സാ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് ഡോ​ക്ട​റു​ടെ തീ​രു​മാ​ന​പ്ര​കാ​രം ചി​കി​ത്സ ന​ൽ​കും. മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഡി​സ്ചാ​ർ​ജ് ചെ​യ്ത​തി​നു ശേ​ഷം​ഏ​ഴു ദി​വ​സം വ​രെ യാ​ത്ര​ക​ളും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കോ​വി​ഡ് രോ​ഗി​യു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്കം വ​ഴി രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​ർ വീ​ട്ടി​ലോ സ്ഥാ​പ​ന​ത്തി​ലോ 14 ദി​വ​സം റൂം ​ക്വാ​റ​ന്‍റൈ​നി​ലാ​യി​രി​ക്ക​ണം. ല​ക്ഷ​ണ​ങ്ങ​ൾ എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ ദി​ശ 1056 ലോ ​തൊ​ട്ട​ടു​ത്തു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യോ ബ​ന്ധ​പ്പെ​ടു​ക. ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ എ​ട്ടാം ദി​വ​സം ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ലും തു​ട​ർ​ന്ന് ഏ​ഴു ദി​വ​സം കൂ​ടി ക്വാ​റ​ന്‍റൈ​ൻ തു​ട​ര​ണം. പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ ആ​യെ​ങ്കി​ലും രോ​ഗം വ​രാ​ൻ സാ​ധ്യ​ത കു​റ​വു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ 14 ദി​വ​സം യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം.

വി​വാ​ഹം, മ​റ്റ് ച​ട​ങ്ങു​ക​ൾ, ജോ​ലി, സ​ന്ദ​ർ​ശ​ന​ങ്ങ​ൾ തു​ട​ങ്ങി​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണം, ല​ക്ഷ​ണ​ങ്ങ​ൾ എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ ദി​ശ 1056 ലോ ​തൊ​ട്ട​ടു​ത്തു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യോ ബ​ന്ധ​പ്പെ​ട​ണം. ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത ദ്വി​തീ​യ സ​ന്പ​ർ​ക്ക​ക്കാ​ർ അ​താ​യ​ത് സാ​മൂ​ഹ്യ വ്യാ​പ​ന​മോ പ്രാ​ദേ​ശി​ക വ്യാ​പ​ന​മോ ഉ​ണ്ടാ​യി​ട്ടു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നോ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നോ എ​ത്തി​യ​വ​രു​മാ​യി സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ർ ക​ർ​ശ​ന​മാ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണം.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ സം​സ്ഥാ​ന​ത്ത് എ​ത്തു​ന്പോ​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വീ​ട്ടി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ഇ​രി​ക്കു​ക​യും വേ​ണം. പ​രി​ശോ​ധ​നാ​ഫ​ലം അ​നു​സ​രി​ച്ച് ചി​കി​ത്സ തേ​ടു​ക, നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടോ​യെ​ന്ന ഏ​ഴു ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണം.

Related posts

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​മു​യ​ർ​ത്താ​ൻ ക​ർ​മപ​ദ്ധ​തി: മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

സാദിഖലി തങ്ങളുടെ സ്വീകരണം : പേരാവൂർ മണ്ഡലത്തിൽ പ്രവാസി ലീഗ് ഒരുങ്ങി

Aswathi Kottiyoor

ഓഫിസ് സേവനങ്ങൾ ഓൺലൈനിൽ; നയരേഖ ഒക്ടോബർ 2ന്: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox