23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോ​വി​ഡ് രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വീടു​ക​ൾ തോ​റും പ​രി​ശോ​ധ​ന
Kerala

കോ​വി​ഡ് രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വീടു​ക​ൾ തോ​റും പ​രി​ശോ​ധ​ന

കോ​വി​ഡ് രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ല്ലാ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നം. ജി​ല്ലാ ശ​രാ​ശ​രി​യേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് ഉ​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന.

ടി​പി​ആ​ർ മൂ​ന്ന് ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യി അ​ധ്യ​ക്ഷ​നാ​യ കോ​വി​ഡ് കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സ്ഥി​തി രൂ​ക്ഷ​മാ​യാ​ൽ പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ക​യു​ള്ളു. സം​സ്ഥാ​ന​ത്ത് അ​തി​വേ​ഗം രോ​ഗ​വ്യാ​പ​നം ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ ജ​നി​ത​മാ​റ്റം പ​ഠി​ക്കാ​നും തീ​രു​മാ​ന​മാ​യി.

നി​ല​വി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ സം​വി​ധാ​ന​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ട് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കും. വാ​ക്‌​സി​ൻ ക്ഷാ​മം സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

Related posts

നെല്ലിന്റെ വിലയായി 1,11,953 കർഷകർക്ക് 811 കോടി വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി

Aswathi Kottiyoor

ആറളം ആദിവാസി പുനരധിവാസ മേഖലയിൽ വീട് നിർമാണത്തിന്റെ പേരിൽ വൻ തട്ടിപ്പ്

Aswathi Kottiyoor

ജോലിക്കിടെ ലൈക്കിട്ട് കളിക്കണ്ട; വിജിലന്‍സിന്റെ ഡിസ്‌ലൈക്ക് കിട്ടും

Aswathi Kottiyoor
WordPress Image Lightbox