25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നിയന്ത്രണം കർശനമാക്കി കർണാടക; കേരള അതിർത്തിയിൽ പരിശോധനയില്ല……………
Kerala

നിയന്ത്രണം കർശനമാക്കി കർണാടക; കേരള അതിർത്തിയിൽ പരിശോധനയില്ല……………

ഇരിട്ടി: മാക്കൂട്ടം ചെക്‌പോസ്റ്റ് വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കുടക് ജില്ലാ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണം കർശനമായി തുടരവേ കർണാടകത്തിൽനിന്ന്‌ കേരളത്തിലേക്ക് വരുന്നവരെ പരിശോധിക്കാൻ സംസ്ഥാനാതിർത്തിയിൽ സംവിധാനങ്ങൾ ഒന്നുമില്ല. കേരളത്തിലേക്ക് വരുന്ന മറ്റു സംസ്ഥാന തൊഴിലാളികൾക്കും യാത്രക്കാർക്കും ക്വാറന്റീൻ നിർബന്ധമാക്കിയെങ്കിലും കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പരിശോധനയ്ക്കുള്ള സംവിധാനമൊന്നും സ്വീകരിച്ചിട്ടില്ല.

കേരളത്തിൽനിന്ന്‌ കർണാടകത്തിൽ പ്രവേശിക്കുന്നവർക്ക് കോവിഡില്ലെന്ന ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കർണാടകയിൽനിന്നുള്ള ഒട്ടേറെ തൊഴിലാളികൾ കേരളത്തിൽ ചെങ്കൽമേഖലകളിലും മറ്റും തൊഴിലെടുക്കുന്നുണ്ട്. നേരത്തേ അടച്ചിടൽകാലത്ത് നാട്ടിലേക്കുപോയ തൊഴിലാളികളിൽ പലരും പലഘട്ടങ്ങളിലായി വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്.

ഇവരെ അതിർത്തിയിൽ പരിശോധിച്ച് കോവിഡില്ലെന്ന് ഉറപ്പുവരുത്താനുളള സംവിധാനം ഇപ്പോൾ ഇല്ല.

ഇങ്ങനെവരുന്ന തൊഴിലാളികളിൽ പലരും ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻപോലും സ്വീകരിക്കാതെ നേരേ ജോലിസ്ഥലത്ത് ഹാജരാവുകയാണ്. നേരത്തേ മാക്കൂട്ടം ചുരംപാതവഴി വരുന്നവരെ പരിശോധിക്കാൻ കൂട്ടുപുഴ പാലത്തിന് സമീപം പോലീസിന്റെ താത്‌കാലിക എയ്ഡ് പോസ്റ്റും കിളിയന്തറയിൽ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും പരിശോധനാ സംവിധാനങ്ങളുമെല്ലാം ഒരുക്കിയിരുന്നു. കൂട്ടപുഴയിലേയും കിളിയന്തറയിലേയും പോലീസ് എയ്ഡ് പോസ്റ്റ് പൂർണമായും നിർത്തലാക്കി. കിളിയന്തറയിൽ ആരോഗ്യ വകുപ്പിന്റെ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തുന്നുണ്ടെങ്കിലും കോവിഡുണ്ടെന്ന് ബോധ്യമായവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടിപോലും ഇല്ല. തിരഞ്ഞെടുപ്പുകാലത്ത് അതിർത്തിയിൽ കള്ളപ്പണവും മറ്റും കണ്ടെത്തുന്നതിന് വൻതോതിൽ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ, കോവിഡുമായി ബന്ധപ്പെട്ടുള്ള ഒരു പരിശോധനയും ഉണ്ടായിട്ടില്ല.

Related posts

ടൗട്ടെ: ആശങ്കയൊഴിയുന്നു, മഴ തുടരും

Aswathi Kottiyoor

കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കരാട്ടെ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Aswathi Kottiyoor

ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങു​ന്നു

Aswathi Kottiyoor
WordPress Image Lightbox