24.3 C
Iritty, IN
July 1, 2024
  • Home
  • kannur
  • ക​ടു​ത്ത വേ​ന​ലി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ന് ആ​ശ്വാ​സ​മാ​യി അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി.
kannur

ക​ടു​ത്ത വേ​ന​ലി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ന് ആ​ശ്വാ​സ​മാ​യി അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി.

ക​ണ്ണൂ​ർ: ക​ടു​ത്ത വേ​ന​ലി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ന് ആ​ശ്വാ​സ​മാ​യി അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി. ര​ണ്ടു മാ​സ​ത്തി​നി​ടെ 4500 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​പ്ര​കാ​രം വെ​ള്ളം എ​ത്തി​ച്ചു ന​ൽ​കി​യ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
കോ​ർ​പ​റേ​ഷ​നു​കീ​ഴി​ലു​ള്ള പ​ള്ളി​ക്കു​ന്ന്, പു​ഴാ​തി, എ​ട​ക്കാ​ട്, എ​ള​യാ​വൂ​ർ സോ​ണു​ക​ളി​ലാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളം എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ 10000ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് വെ​ള്ളം എ​ത്തി​ച്ചു​ന​ൽ​കു​ന്നു​ണ്ടെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പ​ഴ​ശി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ വ​ള​പ​ട്ട​ണം പു​ഴ‍​യി​ൽ​നി​ന്നാ​ണ് പൈ​പ്പി​ട്ട് ന​ഗ​ര​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ള്ളി​ക്കു​ന്ന് ജ​യി​ലി​ന് സ​മീ​പ​വും 14 ല​ക്ഷം രൂ​പ ചെ​ല​വി​ൽ തോ​ട്ട​ട​യി​ലും ജ​ല​വി​ത​ര​ണ സം​ഭ​ര​ണി​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. മാ​ങ്ങാ​ട്ടു​പ​റ​ന്പി​ലെ ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് പൈ​പ്പ് വ​ഴി വെ​ള്ളം പ​ള്ളി​ക്കു​ന്നി​ലെ ജ​ല​വി​ത​ര​ണ സം​ഭ​ര​ണി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
ഇ​തി​നാ​യി 15 കി​ലോ മീ​റ്റ​ർ നീ​ള​ത്തി​ലു​ള​ള പൈ​പ്പാ​ണ് സ്ഥാ​പി​ച്ച​ത്. വ​ള​പ​ട്ട​ണം പു​ഴ​യി​ലൂ​ടെ 420 മീ​റ്റ​ർ നീ​ള​ത്തി​ൽ ഹൈ​ഡെ​ൻ​സി​റ്റി പൈ​പ്പും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കു​ടി​വെ​ള്ള വി​ത​ര​ണം സു​മ​ഗ​മ​മാ​ക്കു​ന്ന​തി​നാ​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​കു​ക​യാ​യി​രു​ന്നു.
120 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലു​ള്ള തോ​ട്ട​ട സ​മാ​ജ്‌​വാ​ദി കോ​ള​നി, തോ​ട്ട​ട ഇ​എ​സ്ഐ, ക​ണ്ണൂ​ർ സി​റ്റി, പു​ഴാ​തി, പ​ള്ളി​ക്കു​ന്ന്, ചേ​ലോ​റ ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ട്ടി​രു​ന്നു. അ​മൃ​ത്പ​ദ്ധ​തി​യി​ലൂ​ടെ ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

ച​ര​ക്കു​ക​പ്പ​ൽ സേ​വ​നം; സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ചേം​ബ​ർ

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 1930 പേര്‍ക്ക് കൂടി കൊവിഡ് ; 1888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor

അത്ര സുരക്ഷിതമല്ല ഭൂഗർഭജലം

Aswathi Kottiyoor
WordPress Image Lightbox