25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇ​രി​ട്ടി പ​ഴ​യ പാ​ലം പൈ​തൃ​ക​ സ്മാ​ര​ക​മാ​ക്കും
Iritty

ഇ​രി​ട്ടി പ​ഴ​യ പാ​ലം പൈ​തൃ​ക​ സ്മാ​ര​ക​മാ​ക്കും

ഇ​രി​ട്ടി: ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച ഇ​രി​ട്ടി​യി​ലെ പ​ഴ​യ​പാ​ലം പൈ​തൃ​ക​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​നു​മു​ന്നോ​ടി​യാ​യി പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തും. വ​ര്‍​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​ത്ത പാ​ല​ത്തി​ലെ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് പൈ​തൃ​ക​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കെ​എ​സ്ടി​പി പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ ഇ​രി​ട്ടി​യി​ല്‍​നി​ന്ന് ഉ​ളി​ക്ക​ല്‍, ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​ണ്‍​വേ​യാ​യി ഉ​പ​യോ​ഗി​ക്കാം. ഇ​രി​ട്ടി​യു​ടെ മു​ഖ​മു​ദ്ര​യാ​ണ് 1933-ല്‍ ​ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ർ​മി​ച്ച പാ​ലം. അ​ന്ന​ത്തെ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ ക​രി​ങ്ക​ല്‍ തൂ​ണു​ക​ളി​ല്‍ ഇ​രു​മ്പ്, ഉ​രു​ക്ക് ബീ​മു​ക​ളും പാ​ളി​ക​ളും​കൊ​ണ്ട് നി​ര്‍​മി​ച്ച ഈ ​അ​പൂ​ര്‍​വ​നി​ര്‍​മി​തി നാ​ടി​ന്‍റെ പൈ​തൃ​ക​സ്വ​ത്താ​യി സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യം സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​കോ​ണു​ക​ളി​ൽ​നി​ന്നും ഏറെക്കാലമായി ഉ​യ​ർ​ന്നു​വ​രു​ന്ന​താ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​തെ നാ​ശ​ത്തി​ന്‍റെ വ​ക്കി​ല്‍ എ​ത്തി​നി​ല്‍​ക്കു​ക​യാ​ണ് പാ​ലം. പു​തി​യ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ പ​ഴ​യ പാ​ലം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കും മാ​ത്രം ക​ട​ന്നു​പോ​കാ​ൻ അ​നു​മ​തി ന​ല്‍​കി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Related posts

ലൈബ്രറി വ്യാപന, നവീകരണ മിഷൻ

Aswathi Kottiyoor

കൂട്ടുപുഴയിൽ വാഹന പരിശോധന നടത്തിയതിൽ 20 ഗ്രാം കഞ്ചാവുമായി ഏഴോം ശ്രീസ്ത സ്വദേശിയായ

Aswathi Kottiyoor

നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox