22.5 C
Iritty, IN
November 21, 2024
  • Home
  • Kochi
  • ഇഡിക്ക് എതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി…….
Kochi

ഇഡിക്ക് എതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി…….

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) എതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. സ്വർണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ ഹൈക്കോടതി റദ്ദാക്കി. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി. ഇത് വരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്ര വച്ച കവറിൽ വിചാരണ കോടതിക്ക് കൈമാറാനും ഹൈക്കോടതി നിർദേശിച്ചു. രേഖകൾ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടർ നടപടികൾ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related posts

ബലാൽസംഗത്തിന് ക്വട്ടേഷൻ രാജ്യത്താദ്യം; സമാനതയില്ലാത്തത്’: സർക്കാർ കോടതിയിൽ

Aswathi Kottiyoor

വിഷു–ഈസ്റ്റർ: ട്രെയിനിൽ സീറ്റില്ല, യാത്രാ ദുരിതത്തിൽ ബെംഗളൂരു മലയാളികൾ.

Aswathi Kottiyoor

ലക്ഷദ്വീപുനിവാസികൾ ഒന്നടങ്കം നടത്തുന്ന നിരാഹാരസമരത്തിന്‌ തുടക്കമായി………..

Aswathi Kottiyoor
WordPress Image Lightbox