തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി. സാംപിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്. സാംപിൾ വെടിക്കെട്ട്, വെടിക്കെട്ട്, ചമയ പ്രദർശനം എന്നിവ പതിവുപോലെ തന്നെ നടക്കും.
നേരത്തെ കർശന നിയന്ത്രണത്തോടെ തൃശൂർ പൂരം നടത്താൻ തീരുമാനമായിരുന്നു. തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട് എന്നിവ ഉൾപ്പെടുന്ന ഭാഗത്ത് പ്രവേശിക്കാൻ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി പൂരം നടത്തും. 22, 23, 24 തീയതികളിലാണു വ്യവസ്ഥകൾ ബാധകമാവുക. 23നാണ് പൂരം.