24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നു
Kerala

ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നു

സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിൽ അംഗങ്ങളുടെ ആകസ്മിക ഒഴിവ് ഉപതിരഞ്ഞെടുപ്പിലൂടെ നികത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പതിനൊന്ന് ഗ്രാമ പഞ്ചായത്തിലെയും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, എറണാകുളം ജില്ലയിലെ പിറവം, വയനാട് ജില്ലയിലെ സുൽത്താൻബത്തേരി എന്നീ മുനിസിപ്പാലിറ്റികളിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെയും ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകളിലെ വോട്ടർപട്ടികയാണ് പുതുക്കുന്നത്. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ഏപ്രിൽ 15ന് പ്രസിദ്ധീകരിക്കും. പഞ്ചായത്തുകളുടെ പട്ടിക ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിക്കും. നിലവിലെ വോട്ടർപട്ടിക www.lsgelection.kerala.gov.in ൽ ലഭ്യമാണ്.
അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രിൽ 29 വരെ സമർപ്പിക്കാം. അവകാശവാദങ്ങളിൽ മെയ് 10ന് തീർപ്പ് കൽപ്പിക്കും. മെയ് 11ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തിയതിയായ 2021 ജനുവരി ഒന്നിനോ അതിനു മുമ്പോ അപേക്ഷകർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം.
വോട്ടർ പട്ടിക പുതുക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ പത്തനംതിട്ട-കലഞ്ഞൂർ-പല്ലൂർ 20, ആലപ്പുഴ-മുട്ടാർ-നാലുതോട് 58, കോട്ടയം- എലിക്കുളം-ഇളങ്ങുളം 14, എറണാകുളം ജില്ലയിലെ വേങ്ങൂർ-ചൂരത്തോട് 11, വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത് 13, മാറാടി-നോർത്ത് മാറാടി 06, മലപ്പുറം ജില്ലയിലെ ചെറുകാവ്- ചേവായൂർ 10, വണ്ടൂർ-മുടപ്പിലാശ്ശേരി 09, തലക്കാട്-പാറശ്ശേരി വെസ്റ്റ് 15, കോഴിക്കോട്-വളയം-കല്ലുനിര 03, കണ്ണൂർ-ആറളം-വീർപ്പാട് 10 എന്നീ ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് 06 വഴിക്കടവ്, തിരുവനന്തപുരം- നെടുമങ്ങാട്- പതിനാറാംകല്ല് 17, എറണാകുളം- പിറവം- കരക്കോട് 05, വയനാട്- സുൽത്താൻ ബത്തേരി- പഴശ്ശേരി 07 എന്നീ മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Related posts

കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ കമീഷനിങ്‌ ജൂണിൽ

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്‌കൂളിലെ 1980 ബാച്ച് സംഗമം

Aswathi Kottiyoor

കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സ്ഥിതി- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox