22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹൈ​വേ​പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ പ​ട്രോ​ളിം​ഗി​ന് മു​തി​ർ​ന്ന ഓ​ഫീ​സ​ർ​മാ​രും
Kerala

ഹൈ​വേ​പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ പ​ട്രോ​ളിം​ഗി​ന് മു​തി​ർ​ന്ന ഓ​ഫീ​സ​ർ​മാ​രും

ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​വേ​പ​ട്രോ​ൾ പോ​ലീ​സ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. ഹൈ​വേ​പോ​ലീ​സ് പ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ അ​ഡി​ഷ​ണ​ൽ എ​സ്പി, ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, ഡി​വൈ​എ​സ്പി​മാ​ർ, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ എ​ന്നി​വ​ർ ഇ​ട​യ്ക്കി​ടെ യാ​ത്ര​ചെ​യ്ത് പ​രി​ശോ​ധ​ന ന​ട​ത്തും.

മ​ദ്യ​പി​ച്ചു​ള​ള വാ​ഹ​ന​മോ​ടി​ക്ക​ൽ, അ​മി​ത​വേ​ഗം, അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ് എ​ന്നി​വ ത​ട​യു​ന്ന​തി​നു​ള​ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. ഹൈ​വേ പോ​ലീ​സ് പ​ട്രോ​ൾ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മി​ക​ച്ച​താ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചു.

കേ​ര​ള​ത്തി​ൽ 53 ഹൈ​വേ​പോ​ലീ​സ് പ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളാ​ണ് രാ​വും പ​ക​ലു​മാ​യി നി​ര​ത്തി​ൽ റോ​ന്ത് ചു​റ്റു​ന്ന​ത്.

Related posts

ഡിജിറ്റൽ സർവെയിൽ ജനപങ്കാളിത്തം ഉറപ്പാക്കണം: റവന്യു മന്ത്രി

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തി​യ​ത്‌ 1528 സ​ർ​വീ​സു​ക​ൾ

Aswathi Kottiyoor

സിൽവർലൈൻ: അതിവേഗത്തേക്കാൾ അനുയോജ്യം

Aswathi Kottiyoor
WordPress Image Lightbox