28.2 C
Iritty, IN
November 30, 2023
  • Home
  • Kerala
  • 1-9 ക്ളാസുകളിലെ കുട്ടികളുടെ പ്രമോഷൻ പട്ടിക മെയ് 20നകം പ്രസിദ്ധീകരിക്കണം.
Kerala

1-9 ക്ളാസുകളിലെ കുട്ടികളുടെ പ്രമോഷൻ പട്ടിക മെയ് 20നകം പ്രസിദ്ധീകരിക്കണം.

സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതൽ ഒൻപത് വരെ ക്ളാസുകളിലെ കുട്ടികളുടെ വർഷാന്ത വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കി മെയ് 20നകം ക്ളാസ് പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ്. കോവിഡ് സാഹചര്യം മൂലം ക്ളാസ് റൂം അധ്യയനം നടക്കാതെ പോയതിനാൽ കൈറ്റ് വിക്‌ടേഴ്‌സ്‌ ചാനൽ നടത്തിയ ഡിജിറ്റൽ പഠനപ്രവർത്തനങ്ങളിൽ നിരന്തര വിലയിരുത്തലും വർഷാന്ത വിലയിരുത്തലും നടത്തി കുട്ടികൾക്ക് ഗ്രേഡ് നൽകും.

ഓരോ സ്‌കൂളിലും ഓരോ വിഷയത്തിന്റെയും സബ്‌ജക്‌ട് കൗൺസിൽ അല്ലെങ്കിൽ റിസോഴ്‌സ്‌ ഗ്രൂപ്പ് ചേർന്ന് വിലയിരുത്തി സ്‌കോർ നൽകണം. വിക്‌ടേഴ്‌സ്‌ ചാനൽ വഴി സംപ്രേക്ഷണം ചെയ്‌ത ഫസ്‌റ്റ് ബെൽ ക്‌ളാസുകളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിന്റെ ഭാഗമായുണ്ടാക്കിയ ഉൽപ്പന്നങ്ങൾ, യൂണിറ്റ് വിലയിരുത്തൽ എന്നിവയെ അടിസ്‌ഥാനപ്പെടുത്തിയാണ് കുട്ടികൾക്ക് ഗ്രേഡ് നൽകേണ്ടത്. വീഡിയോ ക്ളാസുകൾ കണ്ട് കുട്ടികൾ തയാറാക്കിയ പഠനകുറിപ്പുകൾ നിരന്തര വിലയിരുത്തലിന് അടിസ്‌ഥാനമാക്കാം. അധ്യാപകർ നൽകിയ അസൈൻമെന്റുകൾ പൂർത്തിയാക്കുന്നതിലുള്ള മികവും പരിഗണിക്കാം.

പഠനകാര്യത്തിൽ കുട്ടികൾ എവിടെ നിൽക്കുന്നുവെന്ന് അറിയാനായിരിക്കും വർഷാന്ത വിലയിരുത്തൽ നടത്തുന്നത്. ഇതിനായി പ്രത്യേകമായി തയാറാക്കിയ പഠനമികവ് രേഖ കാർഡ് രൂപത്തിൽ കുട്ടികൾക്ക് ലഭ്യമാകും. ഈ കാർഡുകളിൽ നിന്ന് കുട്ടിയുടെ സാധ്യതക്ക് അനുസരിച്ച് പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കാം.

പൂർത്തിയാക്കുന്നവയിൽ നിന്ന് മികച്ച അഞ്ചെണ്ണം വിലയിരുത്തിയാണ് കുട്ടികൾക്ക് സ്‌കോർ നൽകേണ്ടത്. ബിആർസികളിൽ ലഭ്യമാക്കുന്ന പഠനമികവ് രേഖ ഹെഡ്‍മാസ്‌റ്റർമാരുടെ ഉത്തരവാദിത്തത്തിൽ ലഭ്യമാക്കണം. പഠനമികവ് രേഖ മെയ് പത്തിനകം തിരികെ വാങ്ങുകയും അധ്യാപകർ സ്‌കോർ നൽകുകയും ചെയ്യണം.

Related posts

രാജ്യാന്തര ചലച്ചിത്ര മേള: മത്സര വിഭാഗത്തില്‍ പകുതിയും വനിത സംവിധായകര്‍

Aswathi Kottiyoor

യാത്രക്കാർ കുറവ്​; കേരളത്തിലേക്ക്​ 40 കിലോ ബാഗേജും കുറഞ്ഞ നിരക്കുമായി വിമാനങ്ങൾ

Aswathi Kottiyoor

മലയാളി മണ്ണിലിറങ്ങി; വിളഞ്ഞു ‘നല്ലോണം’; പച്ചക്കറി ഉൽപ്പാദനത്തിൽ വൻവർധന.

Aswathi Kottiyoor
WordPress Image Lightbox