26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • പോളിങ്‌ ശതമാനം ഉയരും; ചെയ്യാനുള്ളത്‌ പതിനായിരക്കണക്കിന്‌ തപാൽ വോട്ടുകൾ…………..
kannur

പോളിങ്‌ ശതമാനം ഉയരും; ചെയ്യാനുള്ളത്‌ പതിനായിരക്കണക്കിന്‌ തപാൽ വോട്ടുകൾ…………..

തിരുവനന്തപുരം:പോളിങ്‌ ഉദ്യോഗസ്ഥരുടെ തപാൽ വോട്ടുകൾ ഭൂരിപക്ഷവും ചെയ്‌തു തീർന്നിട്ടില്ലാത്തതിനാൽ നിയമസഭാ മണ്ഡലങ്ങളിലെ പോളിങ്‌ ശതമാനം ഇനിയും ഉയരും. തപാൽ വോട്ടിനുള്ള ബാലറ്റുകൾ കഴിഞ്ഞയാഴ്‌ച ഒടുവിൽ മാത്രമാണ്‌ അയച്ചുതുടങ്ങിയത്‌. ഇനിയും ബാലറ്റ്‌ കിട്ടാത്ത പോളിങ്‌ ഉദ്യോഗസ്ഥരുണ്ട്‌.

വോട്ടെണ്ണൽ ദിവസം രാവിലെ ഏഴുവരെ കിട്ടുന്ന വോട്ടുകൾ പരിഗണിക്കും. ശരാശരി 900 പോളിങ്‌ ഉദ്യോഗസ്ഥർ ഓരോ നിയമസഭാമണ്ഡലത്തിലുമുണ്ട്‌. അതായത് 140 മണ്ഡലങ്ങളിലായി‌ ഏകദേശം ഒന്നേകാൽ ലക്ഷംപേർ. പോളിങ്‌ ഉദ്യോഗസ്ഥർക്ക്‌ വോട്ടുചെയ്യാൻ ഓരോ മണ്ഡലത്തിലും പ്രത്യേകം പോളിങ്‌ ബൂത്തുകൾ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ മൂന്നു ദിവസം സജജീകരിച്ചിരുന്നു. എന്നാൽ മൂന്നിലൊന്ന്‌ ആളുകൾ മാത്രമാണ്‌ ഈ സൗകര്യം വിനിയോഗിച്ചത്‌. ബാക്കിയുള്ളവർക്കാണ്‌ തപാൽ ബാലറ്റുകൾ അയച്ചുകൊടുത്തത്.

Related posts

മാർച്ച്‌ 27 മുതൽ തുടർച്ചയായ ബാങ്ക് അവധി…

Aswathi Kottiyoor

ലക്ഷദ്വീപിലെ ജില്ല പഞ്ചായത്തി​െൻറ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധം -കണ്ണൂർ ജില്ല പഞ്ചായത്ത്​

Aswathi Kottiyoor

ഫോ​ക്‌​ലോ​ര്‍ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി‍െന്‍റ ര​ജി​സ്ട്രേ​ഷ​ന്‍ ശ​നി​യാ​ഴ്​​ച ആ​രം​ഭി​ക്കും………….

Aswathi Kottiyoor
WordPress Image Lightbox