24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • അജ്ഞാത വാഹനമിടിച്ച് ചെങ്കൽ ക്വാറി ഉടമ മരിച്ചു…………
kannur

അജ്ഞാത വാഹനമിടിച്ച് ചെങ്കൽ ക്വാറി ഉടമ മരിച്ചു…………

മയ്യിൽ:- മലപ്പട്ടം-മയ്യിൽ റോഡിൽ എട്ടേയാറിൽ അജ്ഞാത വാഹനമിടിച്ച് ചെങ്കൽ ക്വാറി ഉടമ മരിച്ചു. എട്ടേയാറിലെ ദീപം പുരുഷോത്തമന്റെ മകൻ ലതീഷ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ യായിരുന്നു അപകടം.

സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടന്ന് വരുന്നതിനിടെ വീടിന് മുന്നിൽ വച്ച് എതിരേ വന്ന വാഹനമിടിക്കുക യായിരുന്നുവെന്ന് പറയുന്നു. സമീപവാസികൾ ഉടൻ മയ്യിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകട ത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Related posts

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറിയായി കെ.ജെ.ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു

Aswathi Kottiyoor

ത​ല​ശേ​രി​യി​ൽ കു​ട്ടി​യു​ടെ കൈ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം; ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സ്

Aswathi Kottiyoor

സ്വത്ത് തർക്കം, കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചുകൊന്നു

Aswathi Kottiyoor
WordPress Image Lightbox