27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോ​വി​ഡ് വ്യാ​പ​നം; നി​യ​ന്ത്ര​ണം തു​ട​ങ്ങി
Kerala

കോ​വി​ഡ് വ്യാ​പ​നം; നി​യ​ന്ത്ര​ണം തു​ട​ങ്ങി

പ​യ്യ​ന്നൂ​ർ, ഉ​ദ​യ​ഗി​രി: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലും ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലും നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്നു.
കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി.​ല​ളി​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.
യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​കു​ഞ്ഞ​പ്പ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് രാ​ജേ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​പി.​മോ​ഹ​ന​ൻ, സു​ബൈ​ർ, ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ രാ​ജ​ൻ, സി​ഐ, ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്, വ്യാ​പാ​രി വ്യ​വ​സാ​യി, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ്, കേ​ര​ള റീ​ട്ടെ​യി​ൽ ഫൂ​ട്ട് വേ​ർ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് ജാ​ഗ്ര​താ​സ​മി​തി യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷൈ​ല​ജ വ​ർ​മ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ. രാ​ജീ​വ​ൻ, പി. ​ര​വീ​ന്ദ്ര​ൻ, കെ.​ടി. സു​രേ​ഷ് കു​മാ​ർ, ബി​ന്ദു ഷാ​ജു ഏ​റ​ത്തേ​ൽ, ടോ​മി കാ​ട​ൻ​കാ​വി​ൽ, കെ.​ആ​ർ. ര​തീ​ഷ്, വി.​സി. പ്ര​കാ​ശ്, വി.​ടി. ചെ​റി​യാ​ൻ, ശ​ശി പാ​റ​യി​ൽ, സി.​സി. ശ്രീ​ജി​ത്ത് കു​മാ​ർ, വി.​ടി. ശ്രീ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

തീ​രു​മാ​ന​ങ്ങ​ൾ ചു​വ​ടെ
പോ​ലീ​സ്,ആ​രോ​ഗ്യ​വി​ഭാ​ഗം എ​ന്നി​വ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. മാ​സ്ക് ധ​രി​ക്കു​ന്നു​ണ്ടോ​യെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും ഉ​റ​പ്പാ​ക്കും. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ഏ​ഴു ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ഹ​ന അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തും.
പൊ​തു​ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ക്കും. മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കും. അ​ല്ലാ​ത്ത​പ​ക്ഷം പി​ഴ​യ​ട​ക്ക​മു​ള്ള ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റ് ഓ​ഫീ​സു​ക​ളി​ലും സാ​നി​റ്റൈ​സ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കേ​ണ്ട​തും സ​ന്ദ​ർ​ശ​ക​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​റു​ക​ളി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം. വി​വാ​ഹാ​ഘോ​ഷം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ൽ നി​ല​വി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യ ആ​ൾ​ക്കാ​ർ മാ​ത്രം പ​ങ്കെ​ടു​ക്കു​ക​യും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​പ്പെ​ടു​ക​യും ചെ​യ്യ​ണം..
വ​ഴി​യോ​ര ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പാ​നം ത​ട​യാ​ൻ രാ​ത്രി എ​ഴു​വ​രെ മാ​ത്രം ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Related posts

സംസ്ഥാനത്ത് ഇന്ന് 2211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor

റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ചമുതൽ; സീസൺ ടിക്കറ്റ് അനുവദിക്കും.

Aswathi Kottiyoor

ഉ​യ​ര്‍​ന്ന തി​ര​മാ​ല, ക​ട​ലാ​ക്ര​മ​ണം: ജാഗ്രതാ നിർദേശം

Aswathi Kottiyoor
WordPress Image Lightbox