26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കെ.​എം. മാ​ണി ച​ര​മ​ദി​നം‌ കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ചു
kannur

കെ.​എം. മാ​ണി ച​ര​മ​ദി​നം‌ കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ചു

ക​ണ്ണൂ​ർ: മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പാ​ർ​ട്ടി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണം ക​ണ്ണൂ​ർ പ്ര​ത്യാ​ശ​ഭ​വ​ൻ, അ​മ​ല​ഭ​വ​ൻ എ​ന്നീ അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പ്ര​വ​ർ​ത്ത​ക​ർ കാ​രു​ണ്യ ദി​ന​മാ​യി” ആ​ച​രി​ച്ചു.

അ​ന്തേ​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കെ.​എം. മാ​ണി​യു​ടെ ഫോ​ട്ടോ​യ്ക്കു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് കാ​രു​ണ്യ​ദി​നാ​ച​ര​ണം ആ​രം​ഭി​ച്ച​ത്. ക​ണ്ണൂ​ർ മേ​ലെ ചൊ​വ്വ പ്ര​ത്യാ​ശ​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ക​ണ്ണൂ​ർ ജി​ല്ലാ​ത​ല പ​രി​പാ​ടി​യി​ൽ ക​പ്പു​ച്ചി​ൻ സ​ഭ​യു​ടെ ക​ണ്ണൂ​ർ പാ​വ​നാ​ത്മ പ്ര​വി​ശ്യ​യു​ടെ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​സ്റ്റീ​ഫ​ൻ ജ​യ​രാ​ജ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഒ​രി​ക്ക​ലും മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളു​മാ​യി കെ.​എം.​മാ​ണി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ എ​ക്കാ​ല​വും ജീ​വി​ച്ചി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നും രാ​ഷ്ട്രീ​യ​നേ​താ​വും ജ​ന​പ്ര​തി​നി​ധി​യും ഭ​ര​ണാ​ധി​കാ​രി​യും എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന് ത​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ കാ​ണി​ച്ചു​കൊ​ടു​ത്ത വ്യ​ക്തി​ത്വ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പ​മാ​യി​രു​ന്നു കെ.​എം. മാ​ണി​യെ​ന്നും ഫാ. ​സ്റ്റീ​ഫ​ൻ ജ​യ​രാ​ജ് അ​നു​സ്മ​രി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി.​ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​ജോ​സ​ഫ് തോ​മ​സ്, അ​ഡ്വ. ജോ​മോ​ൻ കാ​ണ്ടാ​വ​നം, അ​ഡ്വ. വി.​ജെ.​ജോ​ർ​ജ്, അ​ഡ്വ. ഡോ​മ​റ്റി​ല്ല, ജി​ജി തോ​മ​സ് ആ​നി​ത്തോ​ട്ടം, കെ.​പി. ദി​നേ​ശ​ൻ, വി​ൻ​സി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന അ​നാ​ഥ​മ​ന്ദി​ര​ങ്ങ​ളി​ലും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യ ദി​നം ആ​ച​രി​ച്ചു. വി​വി​ധ പ​രി​പാ​ടി​ക​ൾക്ക് ജോ​യി​സ് പു​ത്ത​ൻ​പു​ര, ജോ​യി കൊ​ന്ന​യ്ക്ക​ൽ, സ​ജി കു​റ്റ്യാ​നി​മ​റ്റം, കെ.​ടി. സു​രേ​ഷ് കു​മാ​ർ, ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം, ബി​ജു പു​തു​ക്ക​ള്ളി, ജോ​യി ചൂ​ര​നാ​നി, ജ​യിം​സ് മ​രു​താ​നി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

ടേക്ക് ഓഫിന് മൂന്നാണ്ട്; വികസനം റൺവേയിൽ തന്നെ

Aswathi Kottiyoor

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ജില്ലയിൽ വിപുലമായി നടപ്പാക്കും

Aswathi Kottiyoor

ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ് പൂർണ സജ്ജം

WordPress Image Lightbox