24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൊവിഡ് വാക്സിനേഷൻ മെഗാക്യാമ്പ് : ആയിരത്തി ഇരുന്നൂറിലേറെപ്പേർ വാക്സിൻ സ്വീകരിച്ചു……..
Iritty

കൊവിഡ് വാക്സിനേഷൻ മെഗാക്യാമ്പ് : ആയിരത്തി ഇരുന്നൂറിലേറെപ്പേർ വാക്സിൻ സ്വീകരിച്ചു……..

ഇരിട്ടി : ഫാൽക്കൺ പ്ലാസയിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച 45 കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പിൽ ആയിരത്തി ഇരുന്നൂറിലേറെപ്പേർ പേർ വാക്സിൻ സ്വീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം തലശ്ശേരി റോട്ടറി ക്ലബിന്റെ സഹകരണത്തോടെ ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത് . ഇരിട്ടി മുൻസിപ്പാലിറ്റി, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന് ,ആറളം പഞ്ചായത്തു കളിലെ 45 വയസ്സിനു മുകളിലുമുള്ളവരാണ് ക്യാമ്പിൽ എത്തിയത്.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .പി.പി. രവീന്ദ്രൻ, ഡോ . അർജ്ജുൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, മുൻസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ എം. വേണുഗോപാൽ, എൽ എച്ച് എസ് കെ.പി. ഗ്ലാഡിസ്, എച്ച് ഐ ഇ. മനോജ്, പി എച്ച് എൻ മേരി ജോസഫ്, ജെ പി എച്ച് എൻ കെ.എസ്. ഗിരിജ, ആരോഗ്യ [പ്രവർത്തകർ , ആശാ പ്രവർത്തകർ , മുൻസിപ്പാലിറ്റി കൗൺസിലർമാർ , ഇരിട്ടി എം ജി കോളേജിലെ എൻ സി സി കാഡറ്റുകൾ , ഇരിട്ടി ലയൺസ് ക്ലബ്ബ് , നന്മ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ എന്നിവർ വാക്സിനേഷനായി എത്തിയവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അടുത്ത മെഗാക്യാമ്പ് 16 ന് രാവിലെ 9 മണിമുതൽ ഫാൽക്കൺ പ്ലാസയിൽ വെച്ച് നടക്കുമെന്ന് ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ അറിയിച്ചു.

Related posts

മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതിക്ഷേത്ര മഹോത്സവം 30,31,1 തീയതികളിൽ

Aswathi Kottiyoor

ബി ജെ പിസ്ഥാനാർഥി സ്മിതാ ജയമോഹന് ഇരിട്ടിയിൽ സ്വീകരണം നൽകി……….

Aswathi Kottiyoor

മ​ട്ട​ന്നൂ​രിനും ഇ​രി​ട്ടിക്കും ആശ്വാസമായി കുടിവെള്ള ടാ​ങ്ക് നി​ർ​മാ​ണം തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox