23.7 C
Iritty, IN
October 5, 2023
  • Home
  • Iritty
  • ബി ജെ പിസ്ഥാനാർഥി സ്മിതാ ജയമോഹന് ഇരിട്ടിയിൽ സ്വീകരണം നൽകി……….
Iritty

ബി ജെ പിസ്ഥാനാർഥി സ്മിതാ ജയമോഹന് ഇരിട്ടിയിൽ സ്വീകരണം നൽകി……….

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലം ബി ജെ പിസ്ഥാനാർഥി സ്മിതാ ജയമോഹന് ഇരിട്ടിയിൽ സ്വീകരണം നൽകി. തുടർന്ന് സ്ഥാനാർത്ഥിയെ ആനയിച്ചു് ഇരിട്ടിയിൽ റോഡ് ഷോ നടന്നു. കീഴൂരിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഇരിട്ടി നഗരം ചുറ്റി പഴയ സ്റ്റാന്റിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം. ആർ. സുരേഷ്, സുപ്രീം കോടതി ലീഗൽ സെൽ കോ. കൺവീനർ ജോജോ ജോസ് , ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. നേതാക്കളായ വി.വി. ചന്ദ്രൻ, മനോഹരൻ വയോറ, സി. ബാബു, പ്രിജേഷ് അളോറ, അജേഷ് നടുവനാട് , അശോകൻ പാലുമ്മി , റിജേഷ് പായം, കെ.കെ. രാജു, കെ. ജയപ്രകാശ് , പി.പി. ജയലക്ഷ്മി എന്നിവർ റോഡ് ഷോക്ക് നേതൃത്വം നൽകി.
തിങ്കളാഴ്ച രാവിലെ അശ്വനികുമാറിന്റെ മീത്തലെ പുന്നാടുള്ള സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ച നടത്തിക്കൊണ്ടായിരുന്നു തുടക്കം. തുടർന്ന് മണത്തണയിൽ മുൻ ദക്ഷിണ മേഖലാ സംഘടനാ സിക്രട്ടറി പി.പി. മുകുന്ദന്റെ വീട്ടിൽ എത്തി അദ്ദേഹത്തിന്റെയും അവിടെ ഉണ്ടായിരുന്ന പ്രശസ്ത സിനിമാ താരം ദേവന്റെയും അനു ഗ്രഹം വാങ്ങി. കൂടാതെ മേഖലയിലെ മറ്റ് പ്രമുഖ വ്യക്തികളുടെ വീടുകളിൽ എത്തുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. ബി ജെ പി ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാൽ ഹരീന്ദ്രനാഥ്‌, ബി ജെ പി മണ്ഡലം സിക്രട്ടറി ശകുന്തള, ഇരിട്ടി നഗരസഭാ കൗൺസിലർ അനിത, മുൻ കൗൺസിലർ പി.വി. ദീപ, വനിതാ നേതാക്കളായ അനിതാ മണ്ണോറ , ആർ. ഉഷ എന്നിവരും സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്നു.

Related posts

സർവേ നടപടികൾ പൂർത്തിയായി – പടിയൂർ ടൂറിസം പദ്ധതിക്കായി പഴശ്ശി പദ്ധതിയുടെ പച്ചത്തുരുത്തുകൾ ഒരുങ്ങുന്നു

𝓐𝓷𝓾 𝓴 𝓳

കരിന്തളം – വയനാട് 400 കെവി വൈദ്യുതി ലൈൻ നഷ്ടപരിഹാരം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി

𝓐𝓷𝓾 𝓴 𝓳

അയ്യൻകുന്നിലെ വനാതിർത്തികൾ കയ്യടക്കി കാട്ടാനകൾ – കാർഷിക വിളകൾക്ക് വൻ നാശം

WordPress Image Lightbox