കീഴ്പ്പള്ളി: ആറളംഫാം പതിമൂന്നാം ബ്ലോക്കിലെ പാലക്കുന്ന് പ്രദേശത്ത് 10 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഇതേ ത്തുടർന്ന് ആറളം ഫാം കുടുംബാ രോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം നടത്തി. മട്ടന്നൂർ ഡിവിസി യൂണിറ്റ് മേഖലയിൽ ഫോഗിംഗ് നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ജയകൃഷ്ണൻ , ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ. കോവിഡ് ജാഗ്രത പുലർത്തുന്നതു പോലെ ഡെങ്കിപ്പനി വ്യാപനം തടയാനും ജാഗ്രത പുലർത്തണമെന്നും പരിസര ശുചീകരണത്തിന് മുൻതൂക്കം നൽകണമെന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
previous post