കേളകം: ശാന്തിഗിരി ഭാഗത്തേക്കുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല. കണ്ണൂർ ഡിപ്പോയിൽ നിന്ന് രണ്ട് കെഎസ്ആർടിസി ബസുകളും മാനന്തവാടി ഡിപ്പോയിൽ നിന്ന് ഒരു ബസ്സും സർവീസ് നടത്തിയിരുന്ന അടയ്ക്കാത്തോട് ശാന്തിഗിരി ഭാഗത്തേക്ക് ആണ് ഒരു ബസ് സർവീസും ഇല്ലാത്തത്. വൈകീട്ടുള്ള മാനന്തവാടി-ഇരിട്ടി-ശാന്തിഗിരി,ഉച്ചയ്ക്കുള്ള ഇരിട്ടി-ശാന്തിഗിരി, രാവിലെയുള്ള കണ്ണൂർ-മാലൂർ-ശാന്തിഗിരി-വെണ്ടയ്ക്കുംചാൽ-ഇരട്ടത്തോട്-മടപ്പുരച്ചാൽ സർവീസുകളാണ് നിർത്തിയത്.ഇതോടെ മലയോരപ്രദേശങ്ങളിലെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.
നിലവിൽ അടയ്ക്കാത്തോട് ഭാഗത്തേക്ക് സ്വകാര്യബസുകളും സമാന്തര ജീപ്പ് സർവീസുകളും മാത്രമാണുള്ളത്.