24.4 C
Iritty, IN
November 30, 2023
  • Home
  • Kanichar
  • കാലാവധി കഴിഞ്ഞ ഭക്ഷണ സാധനം നൽകിയതായി പരാതി;ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി…
Kanichar

കാലാവധി കഴിഞ്ഞ ഭക്ഷണ സാധനം നൽകിയതായി പരാതി;ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി…

കണിച്ചാർ: കണിച്ചാർ ടൗണിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനം നൽകിയതായി പരാതി.ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി. ഇലക്ഷൻ ഡ്യൂട്ടിയിൽ വന്നവർക്ക് രാവിലെ നൽകിയ ബിസ്ക്കറ്റുകളുടെ കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവും ആയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഗസ്റ്റിൻ ഇ.ജെ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സന്തോഷ്‌,ഷൈനേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുവാനും ലൈസൻസ് പുതുക്കുന്നതിനുമായി കട അടച്ചിടാനും നിർദേശിച്ചു. വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.

Related posts

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor

കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി

Aswathi Kottiyoor

കണിച്ചാറിൽ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox