കേളകം:കേളകം പഞ്ചായത്തിലെ നാരങ്ങത്തട്ടില്‍ ഡങ്കിപ്പനി പടരുന്നു.കഴിഞ്ഞ ഒരാഴ്ചക്കിടെ നാരങ്ങത്തട്ടില്‍ താമസിക്കുന്ന പത്തിലധികം പേര്‍ക്കാണ് ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പലരും നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകിയാണ് ഡെങ്കി വ്യാപനമെന്നാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. നാരങ്ങത്തട്ടില്‍ ഡെങ്കി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതായി വാര്‍ഡ് മെമ്പര്‍ ഷാന്റി സജി ഓപൺ ന്യൂസിനോട് പറഞ്ഞു.
വെള്ളം കെട്ടിനിന്ന് കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും വേനല്‍കാലത്ത് കൊതുകുകള്‍ വളര്‍ന്ന് പെരുകിയാല്‍ മണ്‍സൂണ്‍ ആരംഭത്തില്‍ രോഗസാധ്യത ഇരട്ടിക്കുമെന്നും അധികൃതര്‍ പറഞ്ഞു.