24.4 C
Iritty, IN
November 30, 2023
  • Home
  • Kelakam
  • നാരങ്ങത്തട്ടില്‍ ഡങ്കിപ്പനി പടരുന്നു ; ഒരാഴ്ചക്കിടെ പത്തിലധികം പേര്‍ക്ക് ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു……….. …….
Kelakam

നാരങ്ങത്തട്ടില്‍ ഡങ്കിപ്പനി പടരുന്നു ; ഒരാഴ്ചക്കിടെ പത്തിലധികം പേര്‍ക്ക് ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു……….. …….

കേളകം:കേളകം പഞ്ചായത്തിലെ നാരങ്ങത്തട്ടില്‍ ഡങ്കിപ്പനി പടരുന്നു.കഴിഞ്ഞ ഒരാഴ്ചക്കിടെ നാരങ്ങത്തട്ടില്‍ താമസിക്കുന്ന പത്തിലധികം പേര്‍ക്കാണ് ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പലരും നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകിയാണ് ഡെങ്കി വ്യാപനമെന്നാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. നാരങ്ങത്തട്ടില്‍ ഡെങ്കി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതായി വാര്‍ഡ് മെമ്പര്‍ ഷാന്റി സജി ഓപൺ ന്യൂസിനോട് പറഞ്ഞു.

വെള്ളം കെട്ടിനിന്ന് കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും വേനല്‍കാലത്ത് കൊതുകുകള്‍ വളര്‍ന്ന് പെരുകിയാല്‍ മണ്‍സൂണ്‍ ആരംഭത്തില്‍ രോഗസാധ്യത ഇരട്ടിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Related posts

കേളകം ചെങ്ങോം പളളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

സിപിഐഎം കേളകം ലോക്കല്‍ സമ്മേളനം ;സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എന്‍.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ വിദ്യാർത്ഥികളെ ആദരിച്ചു…

Aswathi Kottiyoor
WordPress Image Lightbox