ഇരിട്ടി: രണ്ടായിരത്തോളം പോലീസുകാരെയാണ് ഇരിട്ടി, പേരാവൂർ പോലീസ് സബ്ഡിഷനുകളിലായി സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. മാവോവാദി ഭീഷണിയുള്ള കേളകം, ആറളം, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷൻ പരിധിയിൽ 56 മാവോവാദി ഭീഷണിയുള്ള പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ഇവിടങ്ങിലെ സുരക്ഷ പൂർണമായും തണ്ടർബോർട്ടിനും കേന്ദ്ര സേനയ്ക്കും ആയിരിക്കും. ലോക്കൽ പോലീസിന് പുറമെ കെഎപിയിൽ നിന്നുള്ള സായുധ സേനാംഗങ്ങളും രണ്ട് കമ്പനി വീതം ബിഎസ്എഫ്, കർണാടക പോലീസ്, മഹാരാഷ്ട്ര പോലീസ് സേനാംഗങ്ങളും സുരക്ഷയൊരുക്കും. പ്രശ്ന സാധ്യത കരുതുന്ന ബൂത്തുകളിൽ വെബ് കാമറ നിരീക്ഷണവും വീഡിയോ നിരീക്ഷണവും ഉണ്ടാവും. നിരീക്ഷണ കാമറകൾ സഹിതം രഹസ്യാന്വേഷണ വിഭാഗവും ഉണ്ടാവും.