അമ്പായത്തോട്: വേനൽ കടുത്തതോടെ വന്യമ്യഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന സാഹചര്യത്തിലാണ് ഇതു വരെ ഇല്ലാത്ത വിധം ചെന്നായ്ക്കൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ ഇറങ്ങിയത്. കടുത്ത ജലക്ഷാമവും കാടുണങ്ങി അടിക്കാടുകൾ നഷ്ടപ്പെട്ടതിനാൽ ചെറു ജീവികളെ കിട്ടാതെ ഭക്ഷണം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആണ് ഇവ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങിയത്. അടുത്ത ദിവസങ്ങളിൽ രാത്രിയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചത് ചെന്നായ് ആണെന്ന നിഗമനത്തിലാണ് നാട്ടുകാർ. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്ന്റെ കൂടുതൽ ഇടപെടലുകൾ ഈ കാര്യത്തിൽ വേണം എന്ന ആവശ്യത്തിലാണ് നാട്ടുകാർ.