24.1 C
Iritty, IN
July 17, 2024
  • Home
  • Kerala
  • ലോക്ക്ഡൗണ്‌ ഉണ്ടാകില്ല; സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം………….
Kerala

ലോക്ക്ഡൗണ്‌ ഉണ്ടാകില്ല; സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം………….

ദില്ലി: ആശങ്ക വര്‍ധിപ്പിച്ച്‌ കൊവിഡ് വ്യാപനം തുടരുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗണ്‌ ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
രണ്ടാഴ്ചയായി കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. കേരളം , മഹാരാഷ്ട്ര, ​ഗുജറാത്ത്, പഞ്ചാബ് ഉള്‍പ്പടെ 11 സംസ്ഥാനങ്ങളിലെ രോ​ഗവ്യാപനം അതിതീവ്രമാണ്. ഈ സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, ദേശീയ തലത്തിലുള്ള ഒരു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഒരു പക്ഷേ കൊവിഡ് നിയന്ത്രണത്തെ ഒരുപരിധി വരെ തടയാമെന്ന നിര്‍ദ്ദേശം ചില സംസ്ഥാനങ്ങളെങ്കിലും മുന്നോട്ട് വച്ചത്എന്നാല്‍, വീണ്ടുമൊരു ലോക്ക്ഡ‍ൗണ്‍ ദേശീയതലത്തിലുണ്ടായാല്‍ സാമ്ബത്തിക മേഖലയിലടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും മുന്നോട്ട് വച്ചത്. അതേസമയം, നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഭാ​ഗിക ലോക്ക്ഡൗണോ രാത്രികാല കര്‍ഫ്യുവോ പ്രഖ്യാപിച്ചുകൊണ്ട് ഒരു പരിധി വരെ രേ​ഗവ്യാപനം നിയന്ത്രിക്കാമെന്ന നിര്‍ദ്ദേശമാണ് കേന്ദ്രത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

ഇപ്പോള്‍ ആറ് സംസ്ഥാനങ്ങള്‍ ഭാ​ഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായാണ് വ്യക്തമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയില്‍ ഭാ​ഗിക നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഛത്തീസ്​ഗഡിലെ ചിലയിടങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ചത്തേക്ക് അവധി നല്‍കി. ഉത്തരാഖണ്ഡിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

Related posts

അടുത്ത ഡിജിപി ആര്?; 5 പേരുടെ പട്ടിക സർക്കാർ തയാറാക്കി; കേന്ദ്രത്തിന് അയയ്ക്കും

Aswathi Kottiyoor

പേപ്പർ R5T ഒഴിവാകുന്നു; സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി ETR5

Aswathi Kottiyoor

ലൈഫ് കരട് പട്ടിക: ഒന്നാം ഘട്ടത്തിൽ 73,138 അപ്പീൽ, 37 ആക്ഷേപങ്ങൾ

Aswathi Kottiyoor
WordPress Image Lightbox