കൊട്ടിയൂർ: നീണ്ട കാലത്തെ അദ്ധ്വാനത്തിന്റെയും കടം വാങ്ങിയ തുകയുടെ യുടെയും ബാക്കിയാണ് മലയോര മേഖലയിൽ ഉത്പാദിപ്പിക്കുന്ന ഓരോ കാർഷിക വിളകളും. എന്നാൽ കോവി ഡ് പ്രതിസഡി മൂലം കടുത്ത വിലയിടിച്ചിൽ നേരിട്ട കർഷക കർ കപ്പ ഇഞ്ചി തുടങ്ങിയ വിളകൾ വിളവെടുപ്പ് വൈകിപ്പിച്ച് വില ലഭിക്കാൻ കാത്തിരുന്നെങ്കിലും കനത്ത ചൂടിൽ വൻ തോതിൽ നാശനഷ്ടം സംഭവിച്ചു. കപ്പ ഇഞ്ചി തുടങ്ങിയ വിളകൾ തുഛമായ വിലയ്ക്ക് നൽകാൻ കഴിയാതെ നഷ്ടം നികത്താൻ വേറെ മാർഗ്ഗമില്ലാത പരമ്പരാഗത രീതിയിൽ ഉണക്കി സൂക്ഷിക്കുകയാണെന്ന് മലയോര കർഷകനായ സാബു കൂന പ്പുള്ളി പറഞ്ഞു. റബ്ബർ, കശുവണ്ടി , മഞ്ഞൾ തുടങ്ങിയ വിളകൾക്കും ഇതെ രീതിയിൽ ലഭിക്കുന്ന വിലയും ചിലവും നഷ്ടമായതിനാൽ കൃഷി തന്നെ നിലനിർത്താൻ ബുദ്ധിമുട്ടുകയാണ് കർഷകർ. കൃത്യമായ സർക്കാർ ഇടപെടൽ ഇത്തരം കാർഷിക വിളകൾക്ക് വില ലഭിക്കാൻ ആവശ്യമാണ്.