30.4 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പോളിംഗ് സ്റ്റേഷനിലും ബൂത്തുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി………
Kelakam

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പോളിംഗ് സ്റ്റേഷനിലും ബൂത്തുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി………

കേളകം:നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പോളിംഗ് സ്റ്റേഷനിലും ബൂത്തുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി കേളകം എസ്എച്ചഒ വിപിന്‍ദാസ് അറിയിച്ചു.കൂടാതെ മാവോയിസ്റ്റ് ഭീഷണി ഉള്ള ബുത്തുകളില്‍ കേന്ദ്രസേനയുടെയും സുരക്ഷയുണ്ടാകും.മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പോളിംഗ് ബൂത്തുകളായ അമ്പായത്തോട് യുപി സ്‌കൂള്‍,മന്ദംചേരി ശ്രീനാരായണ എല്‍പി സ്‌കൂള്‍,പാമ്പറപ്പാന്‍ എന്‍എസ്എസ് യുപി സ്‌കൂള്‍,തലക്കാണി ഗവ.യു.പി സ്‌കൂള്‍,ശാന്തിഗിരി കോളിത്തട്ട് സ്‌കൂള്‍,അടയ്ക്കാത്തോട് ഗവ.യുപി സ്‌കൂള്‍,സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍,വളയംചാല്‍ സംസ്‌കാരിക നിലയവും അംഗന്‍വാടി,കണിച്ചാറിലെ പൂളക്കുറ്റി എന്നിവിടങ്ങളില്‍ ആന്റി നക്സല്‍ ഫോഴ്സ്,തണ്ടര്‍ബോള്‍ട്ട് എന്നിവരുടെ

സുരക്ഷ ഉണ്ടാകും.പേരാവൂര്‍ സബ്ഡിവിനിലെ സുരക്ഷ പേരാവൂര്‍ ഡിവൈഎസ്പിക്കായിരിക്കും.കൂടാതെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സംഘര്‍ഷം ഉണ്ടായ മഞ്ഞളാംപുറം പോളിംഗ് ബൂത്തില്‍ കനത്ത പോലീസ് സുരക്ഷയുണ്ടാകും.ഈ ബൂത്ത് സെന്‍സറ്റീവ് ബൂത്തായി രേഖപ്പെടുത്തിയിട്ടുണ്ട്.തോക്ക്, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി ഗ്രൂപ്പ് പട്രോളിംങ് യൂണിറ്റുകളും ക്രമസമാധാനപാലന മൊബൈല്‍ യൂണിറ്റുകളും സിഐ,എസ്ഐ മാരുടെയും സ്ട്രൈക്കിംങ് ഫോഴ്സുകളും മണിക്കൂറും റോന്തു ചുറ്റും. തിങ്കളാഴ്ച്ച വൈകിട്ടു മുതല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പോലീസ് നിയന്ത്രണത്തിലാകും.

Related posts

സംരംഭക വായ്പ ലൈസന്‍സ് മേള

𝓐𝓷𝓾 𝓴 𝓳

കേളകത്ത് ബഫർസോൺ സർവേ തുടങ്ങി

𝓐𝓷𝓾 𝓴 𝓳

എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിനും കേളകം പോലീസിൽ പരാതി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox