22.4 C
Iritty, IN
October 3, 2023
  • Home
  • Iritty
  • കിടപ്പ് രോഗിയായ വൃദ്ധ മാതാവിനെ കൊന്ന മകളെ പോലീസ് അറസ്റ്റ് ചെയ്തു……….
Iritty

കിടപ്പ് രോഗിയായ വൃദ്ധ മാതാവിനെ കൊന്ന മകളെ പോലീസ് അറസ്റ്റ് ചെയ്തു……….

മാലൂർ (കണ്ണൂർ ): കിടപ്പ് രോഗിയായ വൃദ്ധ മാതാവിനെ കൊന്ന മകളെ പോലീസ് അറസ്റ്റ് ചെയ്തു. മാലൂർ കപ്പറ്റപ്പൊയിലിലെ കോറോത്ത് ലക്ഷം വീട്ടിൽ കെ. നന്ദിനിയെ (75) കൊന്ന കേസിലാണ് ഏക മകൾ ഷേർളിയെ(49) പേരാവൂർ ഡി. വൈ. എസ്. പി ടി. പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഷേർളിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി.
നന്ദിനിയെ ചവിട്ടിയും ഓലമടലു കൊണ്ട് അടിച്ചുമാണ് ഷേർളി കൊലപ്പെടുത്തിയത്. ചോര പുരണ്ട ഓലമടൽ വീട്ടു പറമ്പിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. തലക്കും വാരിയെല്ലുകൾക്കും പരിക്കേറ്റതാണ് മരണ കാരണം.
നന്ദിനിയുടെ മരണത്തിൽ ദുരൂഹത ഉണ്ടായതിനാൽ ഡോഗ്സ്ക്വാഡ്, ഫോറൻസിക് ഫിങ്കർ പ്രിന്റ് വിഭാഗം എന്നിവരെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയാന്വേഷണം നടത്തിയ ശേഷമാണ് ഷേർളിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൊലപാതകമാണന്ന് കണ്ടെത്തിയിരുന്നു. രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
പേരാവൂർ ഡി. വൈ എസ്. പി ടി.പി ജേക്കബ്, മാലൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ. ബി ഷൈജു, എസ്.ഐമാരായ അബ്ദുൾ റഹിമാൻ, ബാബുരാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

Related posts

മാക്കൂട്ടം ചുരം പാതയിൽ മരം വീണു ഗതാഗതം തടസപ്പെട്ടു

വർണ്ണം കുട ആദ്യ വില്പന ഉദ്‌ഘാടനം ചെയ്തു

𝓐𝓷𝓾 𝓴 𝓳

സി പി എം ഇരിട്ടി ഏരിയാ വാഹന പ്രചാരണ ജാഥ

WordPress Image Lightbox