24.2 C
Iritty, IN
October 4, 2024
  • Home
  • Kanichar
  • ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി
Kanichar

ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

കാളികയം സ്വദേശി തങ്കൻ @ അബ്രഹാം കെ വി എന്നയാളെയാണ് കണിച്ചാർ ടൗൺ പരിസരത്ത് വച്ച് 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്. നിയമസഭ തിരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

പ്രിവന്റീവ് ഓഫീസർ കെ ഉമ്മറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ പത്മരാജൻ, കണ്ണൂർ ഐ ബി പ്രിവന്റീവ് ഓഫീസർ നിസാർ ഒ, സിവിൽ എക്സൈസ് ഓഫീസർ വി എൻ സതീഷ്, എക്‌സൈസ് ഡ്രൈവർ എം ഉത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

ചിത്രങ്ങൾ നിറഞ്ഞ് കണിച്ചാർ പഞ്ചായത്തോഫീസ്

Aswathi Kottiyoor

കണിച്ചാറിലെ മാടശേരി നാരായണൻ ശാന്തികൾ (111) നിര്യാതനായി

Aswathi Kottiyoor

മഠപ്പുരച്ചാൽ വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox