സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്.
പകരം ഞായറാഴ്ച രാത്രി ഏഴ് വരെ പ്രചാരണമാകാമെന്നും കമ്മീഷൻ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.
തിരുവനന്തപുരത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗൺസ്മെന്റുകളോ പാടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.